Apr 20, 2023

എ.ഐ ക്യാമറയില്‍ പതിയുന്ന നിയമലംഘനങ്ങള്‍ക്ക് ഒരു മാസം പിഴയില്ല


തിരുവനന്തപുരം: ക്യാമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ഒരു മാസം പിഴ ഈടാക്കില്ലെന്ന് മന്ത്രി ആന്‍റണി രാജു. ഒരു മാസം ബോധവതകരണം നടത്താനാണിത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പിഴ ഈടാക്കുന്നത് ഒരു മാസം നീട്ടിയതെന്നും ആന്‍റണി രാജു പറഞ്ഞു.


തിരുവനന്തപുരത്ത് എ.ഐ ക്യാമറകകളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.എ.ഐ ക്യാമറക്കായി പുതിയ ഒരു ചട്ടവും കൊണ്ടുവന്നിട്ടില്ല. പഴയ നിയമങ്ങൾ ശക്തമാക്കും.നിയമലംഘകർക്കേ ആശങ്കയുള്ളുവെന്നും മന്ത്രി പറഞ്ഞു. ആധുനിക സംവിധാനമുപയോഗിച്ച് നിയമലംഘനങ്ങൾ കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എ.ഐ. ക്യാമറകൾ ഉൾപ്പെട്ട സേഫ് കേരള പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പി വി സി പിഇടിജി ലൈസൻസ് കാർഡിന്‍റെ ഉദ്ഘാടനവും നടന്നു. എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതിലൂടെ സുരക്ഷിത യാത്ര ഉറപ്പാക്കും. വാഹനം തടഞ്ഞു നിർത്തിയുള്ള പരിശോധന കുറക്കാനാകും. ഇടറോഡുകളിലും ക്യാമറ സ്ഥാപിക്കും .നല്ലൊരു റോഡ് സംസ്കാരം രൂപപ്പെടുത്തണം. നിയമം പാലിക്കാനുള്ളതാണ്. ആ ബോധം എല്ലാവർക്കും വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only