Apr 20, 2023

മകന്റെ മർദനമേറ്റ അമ്മമേരിയെ ഏറ്റെടുക്കാൻ ബന്ധുക്കളെത്തിയില്ല


തിരുവമ്പാടി :സ്വത്തുതർക്കത്തെത്തുടർന്ന് മകന്റെ മാരകമർദനമേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയൽ പ്രവേശിപ്പിച്ച മുത്തപ്പൻപുഴ പുളിക്കൽ വീട്ടിൽ മേരി (70)യെ ഏറ്റെടുക്കാൻ ബന്ധുക്കളാരുമെത്തിയില്ല.
ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് ഡിസ്ച്ചാർജ് ചെയ്യാൻ സമയമായെങ്കിലും എവിടേക്ക് പറഞ്ഞയക്കുമെന്നറിയാതെ കുഴങ്ങുകയാണ് ആശുപത്രിയധികൃതർ. മകന്റെ മർദനമേറ്റ് ചികിത്സ യിലായിരുന്ന അച്ഛൻ സെബാസ്റ്റ്യൻ കഴിഞ്ഞ ദിവസം മരിച്ചു.കഴിഞ്ഞ മാർച്ച് 28ന് മദ്യപിച്ച് വീട്ടിലെത്തിയ മകൻ അഭിലാഷ് വീട്ടിൽ അതിക്രമം നടത്തിയത് ചോദ്യം ചെയ്തതിനെ തുടർന്ന് മർദ്ദിക്കുകയായിരുന്നു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only