ഏറെ നേരത്തെ ആശങ്കകൾക്കു വിരാമമിട്ട് അരിക്കൊമ്പനെ ലോറിയിൽ കയറ്റി. ലോറി പ്രദേശത്തുനിന്ന് യാത്ര തിരിച്ചു. നേരത്തെ കുങ്കിയാനകൾ കൊമ്പനെ ലോറിയിലേക്ക് തള്ളിക്കയറ്റാൻ നോക്കിയെങ്കിലും വഴങ്ങിയിരുന്നില്ല. മയക്കത്തിലും ശൗര്യം കാട്ടുന്ന അരിക്കൊമ്പനെയാണ് കണ്ടത്. ചിന്നക്കനാൽ മേഖലയിൽ അതിശക്തമായ കാറ്റും മഴയും തുടരുന്നതും വെല്ലുവിളിയായി. പ്രതികൂല കാലാവസ്ഥ മറികടന്നാണ് ദൗത്യം വിജയത്തിലെത്തിയത്
Post a Comment