താമരശ്ശേരിയിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാഹനം അർദ്ധരാത്രി തട്ടിക്കൊണ്ടുപോയി കവർച്ച. വാഹനത്തിൽ ഉണ്ടായിരുന്ന പണം തട്ടിയെടുത്ത് റോഡരികിൽ ഉപേക്ഷിച്ചു. വയനാട്ടിൽ നിന്നും വാഴക്കുല കയറ്റാനായി പോയി തിരികെ വരുംമ്പോൾ വെസ്റ്റ് കൈതപ്പൊയിലിൽ വച്ചാണ് സംഭവം.
ഇന്നോവയിൽ എത്തിയ സംഘമാണ് ഡ്രൈവർ ഷാഹിദിനെ മർദ്ദിച്ച് പിക്കപ്പുമായി കടന്നത്. വാഹനത്തിലെ ഡാഷ് ബോർഡിൽ സൂക്ഷിച്ച 65000 ത്തോളം രൂപ കവർന്ന സംഘം വാവാടിന് സമീപം പിക്കപ്പ് ഉപേക്ഷിച്ചു. സംഭവത്തിൽ താമരശ്ശേരി പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
Post a Comment