Apr 24, 2023

നിർമ്മാണ മേഖല സ്തംഭനാവസ്ഥയിൽ: ക്രഷർ, ക്വാറി സമരം സർക്കാർ അനാസ്ഥ വെടിയണം:മുസ്‌ലിം ലീഗ്


താമരശ്ശേരി :അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും, അമിത നികുതി ഭാരവും കാരണം പൊറുതിമുട്ടിയ ജനങ്ങളെ വീണ്ടും ദുരിതത്തിലാക്കുന്ന നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍.

സംസ്ഥാന സര്‍ക്കാരിന്റെ ക്വാറി, ക്രഷർ നയവും പട്ടയ ഭൂമിയിലെ ഖനന ചട്ടഭേദഗതി,റോയല്‍റ്റി,സെക്യുരിറ്റി എന്നിവയിലെ വര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്‍നിര്‍ത്തി കരിങ്കൽ ക്വാറി മേഖലയും സമരത്തിലായത്
സാധരണക്കാരെ നേരിട്ട് ബാധിക്കുന്ന 
കെട്ടിട നിര്‍മ്മാണ മേഖലയും അനിശ്ചിതത്തിലേക്ക് നീങ്ങുകയാണ്. 
ക്വാറി മേഖലയില സമരം സാധാരണക്കാരുടെ ദുരിതം ഇരട്ടിയാക്കി.ദേശീയ ഹരിത ട്രൈബൂണലിന്റെ ദൂരപരിധി സംബന്ധിച്ച കേസില്‍ സര്‍ക്കാര്‍ നിലപാടിലെ അവ്യക്തതയും മൂലമാണ് ക്വാറി പ്രവര്‍ത്തനം അവതാളത്തിലായത്. 

ക്വാറി പ്രവര്‍ത്തനം സാധരണ നിലയിലേക്ക് വന്നില്ലെങ്കില്‍ നിര്‍മ്മാണ മേഖല കടുത്ത പ്രതിസന്ധിയിലേക്കിണ് പോകുന്നത്. അതിനു പുറമെ ഗ്രാമീണ റോഡ്, മറ്റു തൊഴിലുറപ്പ് പണികൾ എന്നിവയെല്ലാം അനിശ്ചിതത്തിലാണ്.എത്രയും വേഗം ഇതിന് പരിഹാരം കണേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ ഈ മേഖലയെ ആശ്രയിച്ച് ഉപജീവനം മാര്‍ഗം കണ്ടെത്തുന്ന പതിനായിരങ്ങളെ പട്ടിണിയിലേക്കും കടുത്ത ദുരിതത്തിലേക്കും പ്രതിസന്ധിയിലേക്കും നയിക്കും.
ക്വാറി പ്രശ്‌നങ്ങളില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും എത്രയും വേഗം പരിഹാരം കാണണമെന്നു കട്ടിപ്പാറ പഞ്ചായത്ത് മുസ്‌ലിം ലീഗ് യോഗം ആവശ്യപ്പെട്ടു.

ലൈഫ് പദ്ധതി ഉള്‍പ്പെടെ പാവപ്പെട്ടവന്റെ വീട് എന്ന സ്വപ്നത്തിനു പോലും തിരിച്ചടിനേരിട്ടിരിക്കുകയാണ്.കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ക്ക് കനത്ത വിലവര്‍ധനവിനും കാരണമാകുന്നതാണ് കരിങ്കൽ ക്വാറി സമരം. കെട്ടിട നിര്‍മ്മാണ മേഖലയിലെ സ്തംഭാനവസ്തമാറ്റി സാധാരണകാര്‍ക്ക് ആശ്വാസം കാണാന്‍ സര്‍ക്കാര്‍ മുന്‍ കൈയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കട്ടിപ്പാറ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ്‌ എ കെ അബൂബക്കർ അധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി എ ടി ഹാരിസ് സ്വാഗതം പറഞ്ഞു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only