Apr 9, 2023

പുന്നക്കൽ വഴിക്കടവിൽ പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണം


തിരുവമ്പാടി: പുന്നക്കൽ വഴിക്കടവിൽ ക്ഷീര കര്‍ഷകനു നേരേ കാട്ടുപന്നി ആക്രമണം.


വഴിക്കടവ് തുമ്പച്ചാൽ റോഡരികിൽ പശുവിനെ പുല്ല് തീറ്റിക്കുന്നതിനിടെ ക്ഷീരകർഷകനായ ബെന്നി ചീങ്കല്ലേലിനാണ് (58 വയസ്സ്) കാട്ടുപന്നിയുടെ ആക്രമണത്തിൽ  പരിക്കേറ്റത്. 

ഇന്ന് രാവിലെ 10.30 നാണ് സംഭവം. കാട്ടുപന്നി ആക്രമിക്കുന്നത് കണ്ട കാർ യാത്രക്കാരനായ വിപിൻ തോമസ് പട്ടിശ്ശേരിലും സമീപ വാസികളും ചേര്‍ന്നാണ് ഇദ്ദേഹത്തെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുത്തി തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. വിദഗ്ധ ചികിത്സക്കായി പിന്നീട് ഇദ്ദേഹത്തെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രക്ഷാപ്രവർത്തനത്തിനിടെ വിപിനെയും കാട്ടുപന്നി ആക്രമിക്കാൻ ശ്രമിച്ചു. ചെറിയ പരിക്കുപറ്റിയ വിപിൻ വീട്ടിൽ വിശ്രമത്തിലാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only