Apr 4, 2023

ബക്കറ്റിലെ തുണി മാറ്റിയപ്പോള്‍ അവശനിലയില്‍ ചോരക്കുഞ്ഞ് പിന്നെ ജീവന്‍ രക്ഷിക്കാനായുള്ള ഓട്ടം സിഐയുടെ വാക്കുകള്‍.


പൊലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് ചെങ്ങന്നൂര്‍ മുളക്കുഴയ്ക്ക് സമീപം കോട്ടയില്‍ വീട്ടിലെ ബക്കറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ രക്ഷപ്പെടുത്തിയത്.വീട്ടില്‍ പ്രസവിച്ച യുവതി അമിത രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

പ്രസവിച്ച ഉടനെ കുട്ടി മരിച്ചെന്നായിരുന്നു യുവതി പറഞ്ഞിരുന്നത്. എന്നാല്‍ യുവതിയുടെ മൂത്ത മകനാണ് കുഞ്ഞ് വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിലുണ്ടെന്ന് പറഞ്ഞത് തുടര്‍ന്ന് വീട്ടിലെത്തി പരിശോധിച്ച പൊലീസ് ബക്കറ്റില്‍ നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു.

സംഭവത്തിനെ കുറിച്ച് ചെങ്ങന്നൂര്‍ സിഐ പറയുന്നത് ഇങ്ങനെ:

കുട്ടി മരണപ്പെട്ടുവെന്ന് യുവതി പറഞ്ഞുവെന്നാണ് ആശുപത്രിയില്‍ നിന്നും അറിയിച്ചത്. ഒരു ബക്കറ്റിലാക്കി ബാത്ത്‌റൂമില്‍ വെച്ചിട്ടുണ്ടെന്നും പറഞ്ഞു. വീട്ടിലെത്തിയപ്പോള്‍ ബാത്ത്‌റൂമില്‍ തുണിയിട്ട ഒരു ബക്കറ്റ് കണ്ടു. ഒരു കരച്ചിലും കേട്ടു. ഞെട്ടിപ്പോയി. തുണി മാറ്റി നോക്കിയപ്പോള്‍ അവശനിലയില്‍ ചോര കുഞ്ഞ്. ജീവന്‍ രക്ഷിക്കാനായി കൂടെയുണ്ടായിരുന്ന പൊലീസുകാരന്‍ അഭിലാഷ് ആ ബക്കറ്റെടുത്ത് ഓടുകയായിരുന്നു. ഉടനെ അടുത്ത ആശുപത്രിയിലെത്തി പ്രഥമ ശുശ്രൂഷ നല്‍കി. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആദ്യമായാണ് ഇങ്ങനെയൊരു സംഭവമുണ്ടാകുന്നത്. കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു ആദ്യ പരിഗണനയെന്നും ചെങ്ങന്നൂര്‍ സിഐ വിശദീകരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only