കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ലഹരിമരുന്നു വേട്ടയില്‍ എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍. മുക്കം കൊടിയത്തൂര്‍ സ്വദേശി കെ. നസ്‌ലിം മുഹമ്മദ്, പെരുമണ്ണ സ്വദേശി കെ. പി സഹദ് എന്നിവരാണ് പിടിയിലായത്. തോട്ടപുറംഭാഗത്ത് വച്ച് നടത്തിയ വാഹന പരിശോധനിയിലാണ് ഇരുവരും പിടിയിലായത്. ബെംഗളൂരുവില്‍ നിന്ന് എത്തിച്ച 372 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.
ഞാറാഴ്ച രാത്രി 12 മണിക്ക് അന്വേഷണ ഏജന്‍സിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരുടെ കാറ് പരിശോധിച്ചത്. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് ലഹരി എത്തിക്കാനാണ് ഇവര്‍ പദ്ധതി ഇട്ടിരുന്നത്. ഉടന്‍ തന്നെ പോലീസ് ഇവരുടെ വാഹനം കസ്റ്റഡിയില്‍ എടുത്തു. പ്രതികളുടെ അരയിലും കാറിന്റെ രഹസ്യ അറയിലുമാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്.
Post a Comment