കോഴിക്കോട് മെഡിക്കൽ കോളജ് ജംഗ്ഷനിൽ സ്ത്രീ ബസിനടിയിൽ കുടുങ്ങി. റോഡ് മുറിച്ചു കടക്കവേ ആയിരുന്നു അപകടം. മുക്കം കോഴിക്കോട് റൂട്ടിൽ ഓടുന്ന ഫാന്റസി എന്ന ബസ് ആണ് അപകടമുണ്ടാക്കിയത്.
അപകടം ഉണ്ടായ ഉടൻ ഡ്രൈവർ ഇറങ്ങിയോടി. തുടർന്ന് മറ്റൊരു ഡ്രൈവറെത്തി ബസ് പിന്നോട്ടെടുത്ത ശേഷം സ്ത്രീയെ രക്ഷപ്പെടുത്തുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ സ്ത്രീ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
Post a Comment