Apr 1, 2023

കോഴിക്കോട് കടപ്പുറത്ത് നാളെ (ഞായർ)സംഗീത സന്ധ്യ ; ശാന്തിഗിരി വിശ്വജ്ഞാനമന്ദിരം സമർപ്പണത്തിന് കേളികൊട്ടുയരും


കോഴിക്കോട്: 

സാമൂതിരിയുടെ നാട്ടിൽ ശാന്തിഗിരിയുടെ വിസ്മയസൗധം -വിശ്വജ്ഞാനമന്ദിരം- സമർപ്പണത്തിന് കേളികൊട്ടുയരുന്നു. നാളെ (എപ്രിൽ രണ്ടിന്) വൈകുന്നേരം ആറു മണി മുതൽ കോഴിക്കോട് കടലോരത്തെ ഫ്രീഡം സ്ക്വയറിൽ ഗായകർ സംഗീതസന്ധ്യ ഒരുക്കിയാണ് വിശ്വജ്ഞാനമന്ദിരം സമർപ്പണം ആഘോഷപരിപാടികൾക്ക് നാന്ദി കുറക്കുന്നത്. 

മലയാളത്തിലെ നിത്യഹരിത ഗാനങ്ങൾ ഗായകർ ആലപിക്കുമ്പോൾ ആസ്വാദകരായി സംഗീതത്തെ നെഞ്ചെറ്റുന്ന കോഴിക്കോട്ടുകാരുണ്ടാകും.പഴയതലമുറയിലേയും പുതു തലമുറയിലേയും ഗായകർ റംസാനിലെ രാവിനെ സംഗീത സാന്ദ്രമാക്കുന്ന മതസൗഹാർദ്ദ ഗാനങ്ങൾ ആലപിക്കും. 

ചടങ്ങിൽ കോഴിക്കോട്ടെ വിവിധ മേഖലകളിൽ പ്രമുഖരായ സർഗപ്രതിഭകളെ ആദരിക്കും. വൈകിട്ട് 6.30ന് 
കവിയും ഗാനരചയിതാവുമായ പി.കെ. ഗോപി ഗാനസന്ധ്യ ഉദ്ഘാടനം ചെയ്യും.  

ചലച്ചിത്രപ്രവർത്തകരായ ജോയ് മാത്യു, സുധീഷ്, കോഴിക്കോട് നാരായണൻ നായർ, ഹരീഷ് കണാരൻ, മുഹമ്മദ് മുസ്തഫ, അപ്പുണ്ണിശശി, വിജിലേഷ്, നവാസ് വള്ളികുന്ന്, വിജിത്ത് ബാല, നാടകപ്രവർത്തകൻ ശിവദാസ് പൊയിൽകാവ്, ഗായകരായ ഷാഫി കൊല്ലം, അമൃതവർഷിണി, ഋതുരാജ് തുടങ്ങിയവർ ആദരവ് ഏറ്റുവാങ്ങും.


നാളത്തെ പരിപാടി ( 02.04.2023)

കോഴിക്കോട് കടപ്പുറം ഫ്രീഡം സ്ക്വയർ: ശാന്തിഗിരി വിശ്വജ്ഞാനമന്ദിരം സമർപ്പണത്തിന് കേളികൊട്ടുയർത്തി സംഗീതസന്ധ്യ - വൈകിട്ട് 6.00

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only