മുക്കം:കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് എൽ പി സ്കൂൾ ആനയാംകുന്നിൽ 2022- 23 സാമ്പത്തിക വർഷം 4 ലക്ഷം രൂപ ചെലവഴിച്ച് പൂർത്തീകരിച്ച സ്കൂൾ റൂഫിംഗ്, ഇന്റർലോക്ക് എന്നിവയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിപി സ്മിത നിർവഹിച്ചു. വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എടത്തിൽ ആമിന, ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ സത്യൻ മു ണ്ടയിൽ,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തദവി മൂത്തേടത്ത്, പിടിഎ പ്രസിഡണ്ട് ഗസീബ് ചാലൂളി, ഹെഡ്മിസ്ട്രസ്സ് വി ഗിരിജ, എ. പി
മോയിൻ, എംസി സുബ് ഹാൻ ബാബു, സമാന്‍ ചാലൂളി, അബൂബക്കർ മലാംകുന്ന്, കെ ശൈലജ ടീച്ചർ, ഷമീമ ടീച്ചർ എന്നിവർ സംസാരിച്ചു.
Post a Comment