Apr 14, 2023

വല്ലത്തായിക്കടവ് പാലം-ടെൻഡർ ക്ഷണിച്ചു.


മുക്കം:
കാരശ്ശേരി പഞ്ചായത്തിലെ ചെറുപുഴയിൽ കാരമൂലയേയും വല്ലത്തായിപ്പാറയേയും ബന്ധിപ്പിച്ചു കൊണ്ട് നിർമ്മിക്കുന്ന നിർദിഷ്ട വല്ലത്തായിക്കടവ് പാലം നിർമ്മാണത്തിനായി ടെൻഡർ ക്ഷണിച്ചു.പൊതുമരാമത്ത പാലം വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റിന് 4 കോടി 95 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.ടെൻഡർ നടപടികൾ പൂർത്തിയായാലുടൻ നിർമ്മാണപ്രവൃത്തികൾ ആരംഭിക്കാനാവും.ടെൻഡർ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി 01.05.2023 ഉം ടെൻഡർ ഓപ്പൺ ചെയ്യുന്നതിനുള്ള തിയതി 03.05.2023 ഉം ആണ്.

സ്‌നേഹപൂർവ്വം

ലിന്റോ ജോസഫ്
എം.എൽ.എ,തിരുവമ്പാടി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only