ശാഫിയുടെ പിതാവ് അഹമ്മദ് കുട്ടി, സഹോദരൻ നൗഫലും
ഞാൻ എങ്ങാട്ടും പോയിട്ടില്ല കൂടാതെ വീഡിയോയിൽ പറഞ്ഞത് പോലെ സ്വർണം കടത്താൻ ഷാഫി കഴിഞ്ഞ 12 വർഷത്തിനിടക്ക് സൗദി അറേബ്യയിൽ പോയിട്ടില്ല, ഇക്കാര്യം പാസ്പോർട്ട് പരിശോധിച്ചാൽ ബോധ്യമാവും.ഷാഫിയെ പോലെ നൗഫലിനും മൂന്ന് പെൺമക്കൾ ആണെന്നും, സ്വത്ത് കൈക്കലാക്കാൻ നൗഫലാണ് തട്ടികൊണ്ട് പോകൽ ആസൂത്രണം ചെയ്തതെന്ന പ്രചരണം കുടുംബ കലഹം ഉണ്ടാക്കാൻ വേണ്ടി പറയിപ്പിച്ചതാണെന്നും, സ്വർണത്തിൻ്റെ പേര് പറയുന്നത് അന്വേഷണം വഴി തെറ്റിക്കാൻ വേണ്ടിയുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്നും പിതാവ് അഹമ്മദ് കുട്ടി പറഞ്ഞു.യഥാർത്ഥ പ്രതികളിലേക്ക് പോലീസ് എത്തി ചേർന്നതായും, അന്വേഷണം ശരിയായ ദിശയിലാണെന്നും അടുത്ത ദിവസങ്ങളിൽ തന്നെ പ്രതികൾ പിടിയിലാവുമെന്ന വിവരമാണ് തങ്ങൾക്ക് ലഭിച്ചെതെന്നും നൗഫൽ പറഞ്ഞു.
റിപ്പോർട്ട് : മജീദ് താമരശ്ശേരി
Post a Comment