മുക്കം : അബദ്ധവശാൽ കിണറ്റിൽ വീണ ആടിനെ മുക്കം അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. മുക്കം മുനിസിപ്പാലിറ്റിയിലെ ചേന്നമംഗലൂർ പയ്യടി ബസ്റ്റോപ്പിന് സമീപം മേലെ പാണക്കോട്ടിൽ മാലതി എന്നവരുടെ എട്ടുമാസം പ്രായമുള്ള ആട് ആണ് അവരുടെ തന്നെ പറമ്പിലെ 35 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ വീട്ടുകാർ മുക്കം അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.
സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേനയിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഒ.അബ്ദുൽ ജലീൽ റോപ്പുപയോഗിച്ച് കിണറ്റിൽ ഇറങ്ങി മറ്റ് സേനാംഗങ്ങളുമായി ചേർന്ന് റോപ്പിന്റെയും റെസ്ക്യൂ നെറ്റിന്റെയും സഹായത്തോടെ ആടിനെ പരിക്കുകൾ ഒന്നുമില്ലാതെ കിണറിന് പുറത്ത് എത്തിക്കുകയായിരുന്നു. സേനാംഗങ്ങളായ കെ. നാസർ, കെ. സി. അബ്ദുൽ സലീം, ഇല്ലത്തടി നജ്മുദ്ദീൻ, കെ. ഷഫീഖലി, വി. സലീം എന്നിവർ ചേർന്നാണ് ആടിനെ രക്ഷപ്പെടുത്തിയത്
Post a Comment