Apr 26, 2023

ഫോൺ പൊട്ടിത്തെറിക്കുന്നതിന് മുമ്പുളള ലക്ഷണങ്ങൾ ഇതാണ്; സ്മാർട്ട് ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം..


ഇലക്ട്രോണിക് വസ്തുക്കൾ അപകട സാധ്യതയുള്ളവയാണെങ്കിലും സ്മാർട്ട് ഫോൺ പൊതുവെ സുരക്ഷിതമാണ്. അതുകൊണ്ടാണ് വളരെ അലസമായ രീതിയിൽ അവ നാം ഉപയോഗിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നത്. എന്നിരുന്നാലും ഫോൺ പൊട്ടിത്തെറിച്ച് ഉപയോക്താവിന് പരിക്ക് പറ്റുന്ന സംഭവങ്ങളും പലരുടെയും ജീവൻ പോലും നഷ്ടപ്പെടുന്ന സാഹചര്യങ്ങളും നാം വാർത്തകളിൽ കണ്ടിട്ടുണ്ട്. വീഡിയോ കണ്ടുകൊണ്ടിരിക്കെ ഫോൺ പൊട്ടിത്തെറിച്ച് തൃശൂരിൽ എട്ടുവയസുകാരി മരിച്ച സംഭവം കഴിഞ്ഞ ദിവസമായിരുന്നു റിപ്പോർട്ട് ചെയ്തത്.
സാധാരണഗതിയിൽ സ്മാർട്ട് ഫോണുകൾ വെറുതെ പൊട്ടിത്തെറിക്കുകയില്ല. പക്ഷെ അത്തരം സംഭവങ്ങൾ പലപ്പോഴായി ഉണ്ടാകുന്നു എന്നതിനാൽ ഫോൺ പൊട്ടിത്തെറിക്കാനിടയുണ്ടാകുന്ന സാഹചര്യങ്ങൾ മുൻകൂട്ടി കണ്ട് ഒഴിവാക്കുക മാത്രമാണ് ഒരു ഉപഭോക്താവ് എന്ന നിലയിൽ നമുക്ക് ചെയ്യാൻ സാധിക്കുക.

ഒരു സ്മാർട്ട് ഫോൺ പൊട്ടിത്തെറിക്കാൻ നിരവധി കാരണങ്ങളുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മിക്കപ്പോഴും ബാറ്ററിയുമായി ബന്ധപ്പെട്ട പ്രശ്‌നമാകാം അതിലേക്ക് നയിക്കുന്നത്. ആധുനിക രീതിയിലുള്ള സ്മാർട്ട് ഫോണുകൾ ലിഥിയം-അയേൺ ബാറ്ററികൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നവയാണ്. ചാർജിങ് ചെയ്യുമ്പോഴുള്ള എന്തെങ്കിലും അബദ്ധങ്ങൾ ബാറ്ററിക്കുള്ളിലെ ഘടകങ്ങളെ പ്രതികൂലമായി ബാധിക്കുകയും അത് ഒരു പൊട്ടിത്തെറിയിലേക്ക് നയിക്കുകയും ചെയ്യാം. ഫോൺ പൊതുവേ അമിതമായി ചൂടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയോ ചൂടായാൽ അതുപയോഗിക്കുന്നത് നിർത്തുകയോ വേണമെന്നതാണ് ഉപയോക്താക്കൾ ചെയ്യേണ്ടത്.
ഫോൺ പൊട്ടിത്തെറിക്കാൻ പോകുന്നതിന് മുമ്പ് നിങ്ങൾക്കൊരിക്കലും ഒരു അപായ സന്ദേശം ലഭിക്കുകയില്ല. പക്ഷെ ചില ലക്ഷണങ്ങൾ ഫോൺ പ്രകടിപ്പിച്ചെന്ന് വരാം. തൊട്ടാൽ പൊള്ളുന്ന ചൂട് ഫോണിൽ നിന്ന് ഉത്ഭവിക്കുക, ചെറിയ ചീറ്റലോ പൊട്ടലോ പോലുള്ള ശബ്ദങ്ങൾ ഫോണിൽ നിന്ന് കേൾക്കുക, പ്ലാസ്റ്റിക്കോ മറ്റ് രാസവസ്തുക്കളോ കത്തുമ്പോഴുണ്ടാകുന്ന ഗന്ധം ഉയരുക, ഫോണിന്റെ ആകൃതിയിൽ പെട്ടെന്ന് വ്യത്യാസം സംഭവിക്കുക എന്നീ കാര്യങ്ങളുണ്ടായാൽ ഫോണിൽ നിന്ന് സുരക്ഷിത അകലം പാലിക്കുകയോ പുറത്തേക്ക് ഫോൺ വലിച്ചെറിയുകയോ ചെയ്യേണ്ടതാണ്.
തുടർച്ചയായി മണിക്കൂറുകളോളം ഫോൺ ഉപയോഗിക്കുന്ന ശീലം ഒഴിവാക്കുകയാണ് ആദ്യം നാം ചെയ്യേണ്ടത്. ഒരിക്കലും ഫോൺ ചാർജ് ചെയ്ത് കൊണ്ടിരിക്കുമ്പോൾ ഉപയോഗിക്കരുത്. ഫോണിന്റെ ബാറ്ററിയുടെ ‘ആരോഗ്യം’ കാത്തുസൂക്ഷിക്കുന്നതിനായി ശരിയായ രീതിയിൽ ഫോൺ ചാർജ് ചെയ്യുക.
ഫോൺ എപ്പോഴും തുറസായ പ്രതലത്തിൽ സൂക്ഷിക്കുക, സൂര്യപ്രകാശം നേരിട്ട് തട്ടാതെ ശ്രദ്ധിക്കുക, അതുപോലെ അമിതമായ തണുപ്പിലും ഫോൺ സൂക്ഷിക്കാതിരിക്കുക. ഇറുകിയ, ഇടുങ്ങിയ സ്ഥലത്ത് ഫോൺ വയ്‌ക്കാതിരിക്കുക എന്നുള്ളതും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരുടെ ആരോഗ്യത്തിന് നല്ലതാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only