ഇടത് മെമ്പർമാരെ കള്ള കേസിൽ കുടുക്കാനുള്ള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതി പിൻവലിച്ച് മാപ്പ് പറയണമെന്നും, അതിരൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന വീടുകളിൽ കുടിവെള്ളം എത്തിക്കണമെന്നും ആവശ്യപെട്ട് ഇടത് പക്ഷ ജനാധിപത്യമുന്നണി കാരശ്ശേരി പഞ്ചായത്ത് കമ്മറ്റി പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ വൻ ജനപങ്കാളിത്വം. മുക്കം അരീക്കോട് ബസ്റ്റാന്റ് പരിസരത്ത് നിന്ന് തുടങ്ങിയ മാർച്ച് ആലിൻചുവട് , പി.സി റോഡ് വഴിയാണ് പഞ്ചായത്തിൽ എത്തിയത് മാർച്ച് പഞ്ചായത്ത്
ഓഫീസിന് സമീപം മുക്കം SHO യുടെ നേതൃത്വത്തിൽ പോലീസ് തടഞ്ഞു.
ഏപ്രിൽ മാസം ഒന്നാം തിയ്യതി നടന്ന ഭരണ സമിതി യോഗത്തിൽ കുടി വെള്ള പ്രശ്നം ചർച്ച ചെയ്യുമ്പോൾ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി ജഡ്ജിയെയും മറ്റു ഗുണഭോക്താക്കളെയും പ്രസിഡന്റ് അസഭ്യം പറഞ്ഞതോടെ ഭരണ സമിതിയിൽ നടന്ന പ്രതിഷേധത്തെ ജാതി പേര് വിളിച്ചെന്ന കള്ള പരാതി നൽകുകയായിരുന്നു. ജനാധിപത്യത്തിൽ ഭരണം നടത്തുന്ന പ്രസിഡന്റ് തന്നെ ഇത്തരം കള്ള പരാതി നൽകിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 25.4.23 ന് നടന്ന ഭരണ സമിതി യോഗത്തിൽ മെമ്പർ മാർകറുത്ത തുണികൊണ്ട് വായ മൂടി കെട്ടി പ്രതിഷേധിച്ചിരുന്നു. ഇത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും അധിഷേപിച്ച് ഇറക്കിവിട്ട സംഭവത്തിലും കടുത്ത പ്രതിഷേധം നടക്കുകയാണ്. ഇടത് പക്ഷ ഭരണത്തിൽ 14 വാഹനത്തിൽ കുടിവെള്ളം എത്തിച്ചിടത്ത് വെറും മൂന്ന് വാഹനത്തിൽ മാത്രമാണ് ഇപ്പോൾ കുടിവെള്ളം നൽകുന്നത്. ആവശ്യ മായത്ര കുടിവെള്ളം വാഹനത്തിൽ എത്തിച്ച് നൽകാൻ സർക്കാർ ഉത്തരവ് ഉണ്ടായിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ് UDF ഭരണ സമിതി . ഇത് അനുവദിക്കാൻ കഴിയില്ലെന്നും, കള്ള കേസ് പിൻവലിക്കണമെന്നും എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു.

Ldf ജില്ലാകൺവീനർ മുക്കം മുഹമ്മദ് ഉത്ഘാടനം ചെയ്തു LJ D സംസ്ഥാന സെക്രട്ടറി വി.കുഞാലി, CPI ( M ) എരിയാസെക്രട്ടറി വി.കെ വിനോദ്, CPI ജില്ലാ കൗൺസിൽ അംഗം മോഹനൻ മാസ്റ്റർ, മാന്ത്ര വിനോദ്, KP വിനു, ഷാജികുമാർ തുടങ്ങിയവർ സംസാരിച്ചു. സുബൈർ അത്തുളി, അധ്യക്ഷനായിരുന്നു. കെ.പി ഷാജി സ്വാഗതവും, കെ.ശിവദാസൻ നന്ദിയും പറഞ്ഞു. Ep അജിത്ത്, MR സുകുമാരൻ , കെ.പി ചെറിയ നാഗൻ, ഒ. സുഭാഷ്, ത്രതല പഞ്ചായത്ത് മെമ്പർമാർ എന്നിവർ നേതൃത്വം നൽകി
Post a Comment