Apr 4, 2023

ഇടത് പക്ഷ മെമ്പർ മാർക്കെതിരെയുള്ള വ്യാജ പ്രചരണം അവസാനിപ്പിക്കുക. എൽ ഡി .എഫ് പാർലമെന്ററി പാർട്ടി


മുക്കം :  2023 ഏപ്രിൽ മാസം ഒന്നാം തിയ്യതി കാരശ്ശേരി പഞ്ചായത്ത് ഭരണ സമിതിയുടെ അടിയന്തിര മീറ്റിങ്ങിൽ രണ്ടാം നമ്പർ അജണ്ട കൊളോറകുന്ന് കുടിവെള്ള പദ്ധതിയുമായ് ബന്ധപെട്ട ചർച്ച ചെയ്യുമ്പോൾ കൊളോറകുന്ന് കുടിവെള്ള പദ്ധതി ഗുണഭോക്താക്കളെയും , വിധി പറഞ്ഞ ലീഗൽ സർവീസ് അതോറിറ്റി ജഡ്ജിയേയും അന്വേഷണത്തിന് വന്ന അതോറിറ്റി ഉദ്യോഗസ്ഥരെയും പഞ്ചായത്ത് പ്രസിഡന്റ് മോശമായ് ചിത്രീകരിക്കുകയും, അധിക്ഷേപിക്കുകയും ചെയ്തത് ചോദ്യം ചെയ്ത ഇടത് പക്ഷ മെമ്പർ മാർ ഇത് ശരിയല്ലെന്നു വിധിയിൽ പരാതി ഉണ്ടെങ്കിൽ അപ്പീലിന് പോകണമെന്നും പറഞ്ഞതിൽ പ്രകോപിതയായ പ്രസിഡന്റ് ഇടത് മെമ്പർമാരെ നോക്കി ഞാൻ പറഞ്ഞത് അനുസരിക്കാൻ പറ്റാത്തവർ ഇറങ്ങി പോവിനെടാ എന്ന് ആ ക്രോശി ക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ പ്രസിഡന്റ് നടത്തിയ ഈ പരാമർഷം ബോർഡിൽ പങ്കെടുത്ത എല്ലാവരും തന്നെ എതിർത്തതാണ്. എന്നിട്ടും പ്രസിഡന്റ് പ്രകോപനം തുടർന്നതോടെ മീറ്റിങ് ബഹളത്തിൽ കലാശിക്കുകയും, വെസ് പ്രസിഡന്റ് യു.ഡി.എഫിലെ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാർ എന്നിവർ പ്രസിഡന്റിന്റെ പ്രവർത്തനത്തിൽ അതിർപ്പത്തി രേഖപ്പെടുത്തുകയും . സെക്രട്ടറി ആരും മോശമായ ഭാഷ ഉപയോഗിക്കരുതെന്ന് എല്ലാവരോടും നിർദേശിച്ചതോടെ പ്രശ്നം അവസാനിച്ചതുമാണ്. തുടർന്ന് മറ്റ് അജണ്ടകൾ എല്ലാം പ്രസിഡന്റിന്റെ അധ്യക്ഷതയിൽ തീർന്ന ശേഷം 100% നികുതി പിരിവ് നടത്തിയതിന്റെ ആഘോഷവും നടത്തി സാധാരണപോലെ പിരിഞ്ഞ യോഗ ശേഷം , കോൺഗ്രസ്സിലെ ഒരു വിഭാഗം നടത്തിയ ഗൂഡാലോചനയാണ് ഇടത് പക്ഷ മെമ്പർ മാർക്കെതിരെ നടക്കുന്ന കുപ്രചരണങ്ങൾ . കൊളോറക്കുന്ന് കുടിവെള്ള പദ്ധതിയിൽ പ്രസിഡന്റിന് എതിരെ വന്ന ജനവികാരവും , കുടിവെള്ളത്തിന് സർക്കാർ അനുവദിച്ച ഫണ്ട് ഒരു രൂപ പോലും ചിലവഴിക്കാത്തതും നാട്ടിലാകെ ഇവർക്കെതിരെ വലിയ ജനരോക്ഷം നിലനിൽക്കുകയാണ്. അതോടൊപ്പും ഭരണ സമിതി തീരുമാനിച്ച തൊഴിലുറപ്പ് പദ്ധതിയിൽ ചെയ്യേണ്ട 4 റോഡുകളിൽ ഒന്നാം വാർഡിലെ റോഡ് തന്നിഷ്ട പ്രകാരം പ്രസിഡന്റ് വെട്ടിമാറ്റിയതും മെല്ലാം പ്രസിഡന്റിനെതിരെയു ഡി എഫിൽ ഉൾപ്പെടെ വലിയ പ്രതിഷേധം നടക്കുകയാണ്. പ്രസിഡന്റു ചില ശിൽപ്പന്തികളും ചേർന്ന് മുൻകൂട്ടി തയ്യാറാക്കിയ നാടകമായിരുന്നോ ഇതെന്ന് ഒരു വിഭാഗം കോൺഗ്രസ്സ് ക്യാമ്പുകളിൽ ബോർഡ് യോഗത്തിന്റെ തെന്ന വ്യാജ്യോന ചില വീഡിയോകൾ പ്രചരിക്കുന്നതു. പഞ്ചായത്ത് പ്രസിഡന്റിന്റെ ഈ സമീപനം മുമ്പും നിരവധി ഭരണ സമിതി മീറ്റിങ്ങിൽ ഉണ്ടായിട്ടുണ്ട്. ഇവരെ നിയന്ത്രിക്കേണ്ട രാഷ്ട്രീയ നേതൃത്വം അതിന് തയ്യാറാകുന്നില്ല. ആടിനെ പട്ടിയാക്കുന്ന സമീപനമാണ് ഇക്കാര്യത്തിൽ ഇവർ സ്വീകരിക്കുന്നത്. ഇത് കാരശ്ശരിയിലെ ജനങ്ങൾ മനസ്സിക്കുക തന്നെ ചെയ്യും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only