May 29, 2023

ബസും ഇന്നോവയും കൂട്ടിയിടിച്ച്‌ അപകടം 10 മരണം


മൈസുരു : കര്‍ണാടകയിലെ മൈസുരുവില്‍ കുറുമ്ബുറു ഗ്രാമത്തില്‍ കൊല്ലഗല്‍- ടി നരാസിപുര റോഡില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്ത് പേര്‍ മരിച്ചു.ബല്ലാരിയില്‍ നിന്നുമുള്ള സംഘം സഞ്ചരിച്ച കാറിലുണ്ടായിരുന്നവരാണ് മരിച്ചത് എന്നാണ് പ്രാഥമിക വിവരം.
അപകടത്തില്‍ ഇന്നോവ കാര്‍ പൂര്‍ണമായും തകര്‍ന്നു



. കാറില്‍ 13 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നും ഇവരെ പുറത്തെടുത്തപ്പോഴേക്കും പത്ത് പേരും മരിച്ചിരുന്നുവെന്നും മൈസുരു എസ് പി സീം ലാട്കര്‍ പറഞ്ഞു. ചാമുണ്ഡി ക്ഷേത്രം സന്ദര്‍ശിച്ച്‌ മടങ്ങുകയായിരുന്നു കാര്‍ യാത്രികര്‍. അപകടത്തില്‍ ജനാർദ്ദനൻ
(45), പുനീത് (4), ശശികുമാര്‍(24) എന്നിവര്‍ക്കാണ് പരുക്കേറ്റത്. തിങ്കളാഴ്ച ഉച്ചക്ക് ശേഷമായിരുന്നു അപകടം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only