May 29, 2023

അംഗനവാടി ഇന്ററർവ്യൂ പ്രഹസനം - കാരശ്ശേരിയിൽ LDF പ്രതിഷേധം.


മുക്കം : കാരശ്ശേരി പഞ്ചായത്ത് ഓഫീസിൽ അംഗനവാടി വർക്കർ - ഹെൽപ്പർ തസ്ഥിക യിലേക്കുള്ള ഇന്റ്ർ വ്യൂവിൽ ഉദ്യോഗാർത്ഥികളെ വിളിച്ച് വരുത്തി പ്രഹസന നാടകം നടത്തുന്നതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് മെമ്പർ മാർ ഇന്റർവ്യൂ തടഞ്ഞു. പഞ്ചായത്ത് ഭരണ സമിതി പോലും അറിയാതെ യു.ഡി.എഫ് നേതാക്കളെ മാത്രം ഉൾപ്പെടുത്തി നടത്തിയ ഇന്ററ്റർവ്യൂ പ്രഹസനമാണെന്നും പണം വാങ്ങി പിൻവാതിൽ നിയമനം നടത്താൻ ഉദ്യോഗാർത്ഥികളെ വിളിച്ച് വരുത്തി അപമാനിക്കുകയാണെന്നു എൽ .ഡി.എഫ് മെമ്പർമാർ പറഞ്ഞു. രണ്ട് മാസം മുമ്പ് ഇന്റർവ്യൂ ബോഡ് എന്ന പേരിൽ യു.ഡി.എഫ് കാരുടെ വാഡ്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് നിയമിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി കാരശ്ശേരി പഞ്ചായത്ത് ഭരണക്കാർ നടത്തുന്ന അഴിമതിക്ക് .CDPO കൂട്ടുനിൽക്കുകയാണ്. ഇത്തരം ഉദ്യോഗസ്ഥരെ മാറ്റി നിർത്തി നിയമപ്രകാരമുള്ള ഇന്റർവ്യൂ ബോർഡ് രൂപീകച്ച് ഇൻറ്റർ വ്യൂ നടത്തണമെന്നും. നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന ഇന്റർവ്യൂ റദ്ദ് ചെയ്യണമെന്നും എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ബന്ധപെട്ടവരോട് ആവശ്യപെട്ടു. രാഷ്ട്രീയ നാടകത്തിന് കൂട്ട് നിന്ന CDPO-യെ സസ്പെന്റ് ചെയ്യണമന്നു അന്വേഷണം നടത്തി കുറ്റക്കാരായ മുഴുവൻ പേർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നു അർഹരായ ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കാൻ സാഹചര്യമൊരുക്കണമെന്നു എൽ.ഡി.എഫ് മെമ്പർ മാർ പറഞ്ഞു. അനർഹരായവരെ ഇന്റർവ്യൂ ബോർഡിൽ എടുത്തതിനെതിരെ 8 എൽ.ഡി.എഫ് മെമ്പർ മാർ CD PO യ്ക്ക് രണ്ട് മാസം മുമ്പ് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. മുക്കം SHO യുടെ നേതൃത്വത്തിൽ ഉച്ചയോടെ എൽ.ഡി.എഫ് മെമ്പർമാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only