ലൈഫ് ഭവന പദ്ധതി പ്രകാരം പണികഴിപ്പിച്ച കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ 15 വീടുകളുടെ താക്കോൽ ദാനം വിവിധ വാർഡ് മെമ്പർമാരുടെ സാന്നിധ്യത്തിൽ നടത്തി. ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം കാരമൂലയിൽ മാങ്കുന്നുമ്മൽ മുഹമ്മദലി- സുലൈഖ ദമ്പതികൾക്ക് താക്കോൽ നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിപി സ്മിത നിർവഹിച്ചു.വൈസ് പ്രസിഡണ്ട് എടത്തിൽ ആമിന അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശാന്ത ദേവി മൂത്തേടത്ത്,സത്യൻ മുണ്ടയിൽ വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട്, വി. ഇ. ഒ മാരായ അമൽ സാമുവൽ, റുബീന, മുജീബ് പി. കെ,ഷിനാസ് കല്ലിൽ, ഹബീബ് ചേപ്പാലി, സി. കെ.അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.
Post a Comment