നീതി നിഷേധങ്ങളിൽ നിശബ്ദരാവില്ല വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടുവീഴ്ചയില്ല എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ഈ വരുന്ന 6, 7, 8 തീയതികളിൽ മുക്കത്ത് വെച്ച് നടത്തുന്ന യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളന ക്യാമ്പയിൻ ൻറെ ഭാഗമായി കാരമൂല യൂണിറ്റിൽ വിപുലമായ രീതിയിൽ കൺവെൻഷൻ സംഘടിപ്പിച്ചു. പൊതുപരിപാടി JBM മുൻ ദേശീയ കോഡിനേറ്റർ അഡ്വ. മുഹമ്മദ് ദിഷാൽ ഉദ്ഘാടനം ചെയ്തു. ശ്രീ. ഉനൈസ് കാരമുലയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് ശ്രീ. നിഷാദ് വീച്ചി, നിയോജകമണ്ഡലം സെക്രട്ടറി ജംഷീദ് കൊടകര, മണ്ഡലം പ്രസിഡണ്ട് ശ്രീ. ഷാനിബ് ചോണാട്, മണ്ഡലം വൈസ് പ്രസിഡണ്ട് ശ്രീ. റിയാസ് കൽപ്പൂര്, ശ്രീമതി. ശാന്ത ദേവി മൂത്തേടത്ത്, കാരമല വാർഡ് പ്രസിഡണ്ട് ശ്രീ. പ്രേമദാസൻ, ശ്രീ. മുസീർ പട്ടാൻകുന്നൻ, ശ്രീ. ഷെഫീഖ് മാനു, ഹബീബ് ചേപാലി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കരമുലാ യൂണിറ്റ് കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും കമ്മിറ്റി വിപുലീകരണം നടത്തുകയും ചെയ്തു.
Post a Comment