May 21, 2023

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ 2000 രൂ​പ​ നോ​ട്ടു​ക​ൾ സ്വീ​ക​രി​ക്കും



തി​രു​വ​ന​ന്ത​പു​രം: ആ​ർ​ബി​ഐ പി​ൻ​വ​ലി​ച്ച 2000 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ സാ​ധാ​ര​ണ പോ​ലെ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ സ്വീ​ക​രി​ക്കു​മെ​ന്നു മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു. റി​സ​ർ​വ്ബാ​ങ്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യ തീ​യ​തി വ​രെ 2000 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ സ്വീ​ക​രി​ക്കാ​ൻ എ​ല്ലാ യൂ​ണി​റ്റു​ക​ൾ​ക്കും ക​ണ്ട​ക്ട​ർ​മാ​ർ​ക്കും ടി​ക്ക​റ്റ് കൗ​ണ്ട​ർ ജീ​വ​ന​ക്കാ​ർ​ക്കും മാ​നേ​ജ്മെ​ന്‍റ് നി​ർ​ദ്ദേ​ശം ന​ൽ​കി.ഇ​തി​നു വി​പ​രീ​ത​മാ​യി വ​രു​ന്ന അ​റി​യി​പ്പു​ക​ൾ വാ​സ്ത​വ വി​രു​ദ്ധ​മാ​ണ്. 2000ത്തി​ന്‍റെ നോ​ട്ടു​ക​ൾ സ്വീ​ക​രി​ക്ക​രു​തെ​ന്ന് യാ​തൊ​രു നി​ർ​ദ്ദേ​ശ​വും ന​ൽ​കി​യി​ല്ല. നോ​ട്ടു​ക​ൾ സ്വീ​ക​രി​ക്കാ​ത്ത പ​രാ​തി​ക​ൾ വ​ന്നാ​ൽ ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മാ​നേ​ജ്മെ​ന്‍റ് വ്യ​ക്ത​മാ​ക്കി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only