May 25, 2023

പ്ലസ് ടു, (ഹയർ സെക്കൻഡറി) പരീക്ഷഫലം പ്രഖ്യാപിച്ചു:, 82.95 % വിജയം,


തിരുവനന്തപുരം : ഇക്കൊല്ലത്തെ പ്ലസ് ടു പരീക്ഷയില്‍ 82.95 ശതമാനം വിജയം. പ്രഖ്യാപിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

റെഗുലര്‍ വിഭാഗത്തില്‍ 3,76,135 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 3,12,005 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. സേ ഇംപ്രൂവ്മെന്റ് പരീക്ഷ ജൂണ്‍ 21 മുതല്‍ നടക്കും. നാല് മണി മുതല്‍ വെബ്സൈറ്റിലും മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനിലും ഫലമറിയാം.

3,12,005 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. ഇത്തവണ വിജയശതമാനം 0.92% കുറഞ്ഞു. സയൻസ് ഗ്രൂപ്പില്‍ 87.31% വിജയം നേടി. ഹുമാനിട്ടീസ് - 71.93% വും കൊമേഴ്സ് - 82.75% വും വിജയം നേടി. സ‍ര്‍ക്കാര്‍ സ്കൂള്‍ - 79.19% വിജയം സ്വന്തമാക്കി. എയ്ഡഡ് സ്കൂളുകള്‍ 86.31% വിജയവും ആണ്‍ എയ്ഡഡ് സ്കൂളുകള്‍ - 82.70% വിജയവും സ്പെഷല്‍ സ്കൂളുകള്‍ 99.32% വിജയവും കരസ്ഥമാക്കി.

33,815 കുട്ടികള്‍ എല്ലാ വിഷയങ്ങളും എ പ്ലസ് നേടി. 75.30% ശതമാനം കുട്ടികള്‍ ടെക്നിക്കല്‍ ഹയര്‍ സെക്കൻഡറി പരീക്ഷയില്‍ വിജയിച്ചു. 98 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിജയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. കലാമണ്ഡലത്തിലെ വിജയശതമാനം- 89.06% ആണ്. രണ്ട് പേ‍ര്‍ക്ക് മുഴുവൻ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only