കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ മാന്ത്ര അങ്കണവാടിയിൽ വിവിധ പരിപാടികളോടെ പ്രവേശനോത്സവം സംഘടിപ്പിച്ചു.
വിവിധ വർണങ്ങളിലുള്ള ഉടുപ്പുകൾ ധരിച്ച് അമ്മമാരുടെ കൈകൾ പിടിച്ച് അംഗനവാടിയിൽ എത്തിയ കുരുന്നുകൾക്ക് ബലൂണുകളും മധുരപലഹാരങ്ങളും ബാഗുകളും നൽകി അംഗൻവാടി ടീച്ചറുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
പ്രവേശനോത്സവം വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് ഉദ്ഘാടനം ചെയ്തു. ALMC അംഗങ്ങളായ കൃഷ്ണദാസൻ കുന്നുമ്മൽ, മാന്ത്ര വിനോദ്,അങ്ങനവാടി ടീച്ചർ റോജ വി,ഹെൽപ്പർ സി.എം വനജ,കുട്ടിപാർവതി ടീച്ചർ, തങ്കമണി ടീച്ചർ, പ്രേമവല്ലി ടീച്ചർ,എന്നിവർ സംസാരിച്ചു.
കുട്ടികളുടെ വിവിധ കലാ പരിപാടികളും പ്രവേശനോത്സവത്തിന് മിഴിവേകി.രക്ഷിതാക്കളായ ബിൻഷാ, ഗീതു, അനുശ്രീ, ദീപ്തി, രതീഷ്, സോന എന്നിവർ നേതൃത്വം നൽകി. ജൽ ജീവൻ മിഷൻ സഹായ സംഘടനയായ മിറർ സെന്റർ ഫോർ സോഷ്യൽ ചേഞ്ച് വയനാട് നൽകിയ ബാഗ് ന്റെ വിതരണവും വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് നിർവഹിച്ചു.ജൽ ജീവൻ ടീം ലീഡർ നീതു എസ്. അർ മുഖ്യഥിതി ആയിരുന്നു...
Post a Comment