May 18, 2023

പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ചു


തൃശൂർ മരോട്ടിച്ചാലിൽ പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ചു. മരോട്ടിച്ചാൽ സ്വദേശി 70 വയസുള്ള ഏലിയാസിന്റെ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്.

ചായ കുടിയ്ക്കാൻ ഹോട്ടലിൽ ഇരിക്കുന്നതിനിടെ പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് നിഗമനം. തീ ആളിപടർന്നതോടെ ഹോട്ടലിലെ ജീവനക്കാരൻ ഇടപെട്ട് തീയണച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only