കിഫ്ബി ധനസഹായത്തോടെ 108.314 കോടി രൂപ അടങ്കൽ തുകയുള്ള ഈ റോഡ് 10 മീറ്റർ വീതിയിൽ ആധുനിക സൗകര്യങ്ങളോടെയാണ് നിർമ്മിക്കുന്നത്.ഡ്രെയിനേജ്,അൻപതോളം കലുങ്കുകൾ,4 പാലങ്ങൾ,പ്രധാന കേന്ദ്രങ്ങളിൽ ഇന്റർലോക്ക് വിരിച്ച നടപ്പാത,റോഡ് സേഫ്റ്റി എന്നിവ അടങ്ങിയതാണ് പദ്ധതി.കേരള റോഡ് ഫണ്ട് ബോർഡ് നിർവ്വഹണം നടത്തുന്ന പദ്ധതിയുടെ നിർമ്മാണ കാലാവധി 2 വർഷമാണ്. തുരങ്കപാത സമീപന റോഡുകൂടിയായതിനാൽ വളരെ പ്രധാന്യമുള്ള റോഡാണിത്.
പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു.
Post a Comment