May 2, 2023

കാരശ്ശേരിയിലെ ബിരിയാണി ചലഞ്ച് ശ്രദ്ധേയമായി


മുക്കം: ജീവകാരുണ്യ, രോഗ പരിചരണ രംഗത്ത് കഴിഞ്ഞ എട്ട് വർഷമായി പ്രവർത്തിച്ചു വരുന്ന കാരശ്ശേരി എസ് വൈ എസ് സാന്ത്വനം കമ്മിറ്റിയുടെ ധനശേഖരാർത്ഥം നടത്തിയ ബിരിയാണി ചലഞ്ച് ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി.


കാരശ്ശേരി15ആം വാർഡിലെ മുഴുവൻ വീടുകളിലും ബിരിയാണി പൊതി എത്തിച്ചു നൽകി. സമീപ നാട്ടിലും അല്ലാത്തവരും ബിരിയാണി പൊതി സ്വീകരിച്ചും സംഭാവന നൽകിയും ബിരിയാണി ചാലഞ്ചിൽ പങ്കാളികളായി. കാരശ്ശേരി നാട്ടിലെ ജാതി മത  കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും നിറഞ്ഞ പിന്തുണയും സഹകരണവും കൊണ്ട്  ചലഞ്ച് ഏറെ ശ്രേദ്ധേയമായി. ബിരിയാണിയുടെ വിതരണ ഉദ്ഘാടനം സ്വാഗത സംഘം കൺവീനർ പി.കെ.സി. മുഹമ്മദ് മാസ്റ്റർ ഏരിയാ കോർഡിനേറ്റർ കെ.പി.മൻസൂറിന് നൽകി നിർവ്വഹിച്ചു.
ചെയർമാൻ സുന്ദരൻ ചാലിൽ അധ്യക്ഷത വഹിച്ചു. 

സാന്ത്വനം പ്രസിഡണ്ട് കെ. മുഹമ്മദ് ഹാജി ,സെക്രട്ടറി അശ്റഫ് കളത്തിങ്ങൽ, പി.പി.അബ്ദുൽ അക്ബർ ഹാജി, കെ.പി.അബ്ദുൽ നാസർ, അഷ്റഫ് മേച്ചിരി.എൻ ശശികുമാർ .ഷമീർ മേലെപുറായി. വി.പി.റസാഖ്, കെ.സി. മുബശിർ, കെ അബ്ബാസ്, എൻ.മുഹമ്മദ്, യു.കെ.മിർഷാദ്, എൻ.കെ.അനിൽ, കെ.ഇ ബാസിത്ത്, എൻ.കെ.രാമൻ, ബാവ ചെറുകയിൽ,  ഇ.കെ.ബഷീർ, എം.പി.അബ്ദുസ്സലാം, വി.പി.ഉസ്മാൻ, ശ്രീജിത്ത് മേലേടത്ത്, ഇല്ലക്കണ്ടി സലാം, കെ.ടി നിഷാദ്, സുജേഷ് തെക്കേടത്ത്, എൻ.കെ.അശ്റഫ്, വി.പി.റഹീം, കെ.സി.മുജീബ്, കെ.സി.സി മനു, വി.പി.ഷമീം, യു.കെ.മുജീബ് റഹ്മാൻ, കെ.അനസ്, നാസർ ഇ.കെ., ജാഫർ ചാലിൽ, കെ സി സി ആഷിക്,  എൻ.കെ.രാധാകൃഷ്ണൻ,  മഞ്ചറ സുധീർ, പി.കെ.സുഹൈൽ റോഷൻ,  അശ്റഫ് ചാലിൽ, പി.കെ. ഷാഹിദ് റാസ, ഗഫൂർ ചക്കിങ്ങൽ,  ജിബിൻ കിഴക്കയിൽ, കുട്ടൻ ചാലിൽ, അസ്ബി പറശ്ശേരി,  എം.പി.ഷാഫി, മനു കെ.സി തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only