റിയാദ് : റിയാദിലെ ഖാലിദിയയില്‍ പെട്രോള്‍ പമ്പിലെ താമസസ്ഥലത്തുണ്ടായ അഗ്നിബാധയില്‍ മരിച്ചത് രണ്ട് മലയാളികളുള്‍പ്പെടെ ആറു ഇന്ത്യക്കാര്‍. മലപ്പുറം വളാഞ്ചേരി പൈങ്കണ്ണൂര്‍ തറക്കല്‍ യൂസുഫിന്റെ മകന്‍ അബ്ദുല്‍ ഹക്കീം (31), മേല്‍മുറി സ്വദേശി നൂറേങ്ങല്‍ കാവുങ്ങത്തൊടി വീട്ടില്‍ ഇര്‍ഫാന്‍ ഹബീബ് (33) എന്നിവരാണ് മരിച്ച മലയാളികള്‍. നേരത്തെ നാലു മലയാളികള്‍ ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.
മറ്റു നാല് പേരില്‍ രണ്ട് പേര്‍ തമിഴ്‌നാട് സ്വദേശികളും ഒരു ഗുജറാത്ത് സ്വദേശിയും ഒരു മഹാരാഷ്ട്ര സ്വദേശിയുമാണ്. മധുരൈ സ്വദേശി സീതാറാം രാജഗോപാല്‍ (36), ചെന്നൈ സ്വദേശി കാര്‍ത്തിക് (41), ഗുജറാത്ത് സൂറത്ത് സ്വദേശി യോഗേഷ്‌കുമാര്‍ (36), മുംബൈ സ്വദേശി അസ്ഹര്‍ അലി (26) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. താത്കാലികമായി നിര്‍മിച്ച റൂമിലെ എസി പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് അറിയുന്നത്. തുടര്‍ നടപടികള്‍ക്ക് ഇവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടതായി കെഎംസിസി ജീവകാരുണ്യപ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, റഫീഖ് പുല്ലൂര്‍ എന്നിവര്‍ അറിയിച്ചു.മൃതദേഹങ്ങള്‍ ശുമൈസി ആശുപത്രി മോര്‍ച്ചറിയിലാണ്.
Post a Comment