കൂടരഞ്ഞി : സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്നു. സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് കൂടരഞ്ഞി, സെന്റ് ജോസഫ്സ് എച്ച്എസ്എസ് പുല്ലൂരാംപാറ സേക്രട്ട് ഹാർട്ട് എച്ച് എസ് എസ് തിരുവമ്പാടി തുടങ്ങി മൂന്ന് സ്കൂളുകളിൽ നിന്നായി 132 - ഓളം കുട്ടികളാണ് പരേഡിൽ അണിനിരന്നത്.
സെൻറ് ജോസഫ് എച്ച്എസ്എസ് പുല്ലൂരാം പാറയിലെ ആർദ്ര. വി.ജി. ഫസ്റ്റ് കമാൻഡറായിരുന്നു പരേഡിൽ അരുൺ വിൽസൺ ആണ് സെക്കൻഡ് കമാൻഡറായി പ്രവർത്തിച്ചത്.
ആദരണീയനായ തിരുവമ്പാടി എംഎൽഎ ശ്രീ ലിന്റോ ജോസഫ് അവർകൾ പരേഡ് അഭിവാദ്യം സ്വീകരിച്ചു.
തിരുവമ്പാടി ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ.സുമിത് കുമാർ ചടങ്ങിന് നേതൃത്വം വഹിച്ചു. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മേഴ്സി പുളിക്കാട്ട്, കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ആദർശ് ജോസഫ് .വാർഡ് മെമ്പർ ശ്രീ ജോസ് മോൻ മാവറ , ഹെഡ്മാസ്റ്റർമാരായ ശ്രീ.സജി ജോൺ , ശ്രീ.ജോളി ജോസഫ് , ശ്രീ സജി തോമസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. രക്ഷിതാക്കളും , അധ്യാപകരും , വിദ്യാർത്ഥികളും പ്രൗഢ ഗംഭീരമായ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
Post a Comment