കേരള സർക്കാർ വനിത ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ 19 അങ്കണവാടികളിലും പ്രവേശനോൽത്സവം സംഘടിപ്പിച്ചു.പഞ്ചായത്ത് തല പ്രവേശനോത്സവം 10 വാർഡ് പനകാച്ചാൽ അങ്കണവാടിയിൽ വാർഡ് മെമ്പർ ജോണി വാളിപ്ലക്കൽ ന്റെ ആദ്യക്ഷതയിൽ ബഹു :കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ :ആദർശ് ജോസഫ് അവർക്കൾ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
ജില്ല പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഹെലൻ ഫ്രാൻസിസ് എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. വനിത ശിശു വികസന വകുപ്പ് കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ഐ സി ഡി എസ് സൂപ്പർവൈസർ ശ്രീമതി ഫസ്‌ലി പി കെ സ്വാഗതം പറഞ്ഞു. ALMSC
അംഗം ജോസ് മഴുവഞ്ചേരി ആശംസ അങ്കണവാടി വർക്കർ ഷീബ നന്ദിയും അർപ്പിച്ചു.
അറിവിന്റെ ലോകത്തേക് പിച്ച വയ്ക്കുന്ന കുരുന്നുകളെ സമ്മാനങ്ങളും മധുര പലഹാരങ്ങളും നൽകി സ്വീകരിച്ചു... അങ്കണവാടി നിന്നും സ്കൂൾ ലേക്ക് പോകുന്ന കുട്ടികൾക്ക് യാത്ര അയപ്പ്.പത്താം ക്ലാസ്സ് പ്ലസ്റ്റു വിജയിച്ച കുട്ടികൾക്കു അനുമോദനം എന്നിവ സംഘടിപ്പിച്ചു.
കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ 14 വാർഡുകളിലായി 19 അങ്കണവാടികളിലും അതാത് വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ വളരെ വിപുലമായി പ്രവേശനോത്സവ പരിപാടികൾ സംഘടിപ്പിച്ചു.
Post a Comment