May 2, 2023

റവ. ഫാ. ഡേവിസ് ഇടശ്ശേരി അനുസ്മരണം


മുക്കം:
സ്നേഹമുള്ളവരെ, നമ്മുടെ ഇടവകയെ 1989ൽ താമരശ്ശേരി രൂപത ഔദ്യോഗിഗമായി മുക്കം പള്ളോട്ടി സഭയെ ഏൽപ്പിച്ചത് മുതൽ 1993 വരെ ഇടവകയുടെ പ്രഥമ വികാരിയായി ബഹു. ഡേവിസ് അച്ൻ സേവനം അനുഷ്ഠിച്ചു പോന്നു. ഒരു മനോഹര ദേവാലയം നിർമിക്കുക എന്ന ഇടവക സമൂഹത്തിന്റെ സ്വപ്നം മുൻ നിർത്തി കൊണ്ട് ഇടശ്ശേരി അച്ചൻ ഇടവകഗങ്ങളെ മുഴുവൻ ഒന്നിച്ചു ചേർത്ത് ദേവാലയത്തിന് ആവശ്യമായ കൂടുതൽ സ്ഥലം വാങ്ങുകയും ഇന്ന് നാം കാണുന്ന ദേവാലയത്തിന്റെ പൂർത്തീകരണം വരെ മുൻ പന്തിയിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്തു. ഇടവകയുടെ ആത്മീയവും ബൗദ്ധീകവുമായ മേഖലകളിൽ അച്ചൻ സ്തുത്യർഹ സേവനം അനുഷ്ടിച്ചു. ദേവാലയ നിർമാണവും ആയി ബന്ധപ്പെട്ടു നമ്മുടെ സമീപ ഇടവകകളായ തിരുവമ്പാടി, കൂടരഞ്ഞി, തേ ക്കുംക്കുറ്റി, വാലിലാപ്പുഴ, കോടഞ്ചേരി എന്നിവിടങ്ങളിൽ നിന്ന് സഹായ സഹകരണങ്ങൾ ലഭ്യമാക്കുന്നതിന് ഡേവിസച്ചൻ മുൻ പന്തിയിലുണ്ടായിരുന്നു. മുക്കം പള്ളോട്ടി സ്കൂൾ നിർമാണവും അതിന്റെ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്നതും ബഹു. ഡേവിസ് അച്ചൻ ആയിരുന്നു. അച്ചന്റെ വിയോഗം മുക്കം ഇടവകയ്ക്ക് ഏറെ ദുഃഖം ഉളവാക്കുന്നതാണ്. അച്ചന്റെ ആത്മശാന്തിക്കായി നമുക്ക് പ്രേത്യേകം പ്രാത്ഥിക്കാം.

 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only