കോടഞ്ചേരി:ചെമ്പ്കടവ് ജി യു പി സ്കൂളിൽ ആധുനികവൽക്കരിച്ച പ്രീപ്രൈമറി വർണക്കൂടാരം തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് നിർവഹിച്ചു. മികച്ച വിദ്യാഭ്യാസം നേടുന്നതിന് അടിസ്ഥാന സൗകര്യ വികസനം കേരളത്തിൽ മികച്ചതാണെന്നും പൊതുവിദ്യാലയങ്ങളിലേക്ക് വരുന്ന കുട്ടികളുടെ എണ്ണം അതിനു തെളിവാണെന്നുംഅദ്ദേഹം പറഞ്ഞു കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ സിബി ചിരണ്ടായത്ത്,ജോസ് പെരുമ്പള്ളി ,റിയാനസ് സുബൈർ, വാർഡ് മെമ്പർ വനജാവിജയൻ കൊടുവള്ളി ബിപിസി മെഹറലി,പിടിഎ പ്രസിഡണ്ട് ഷൈജു ജോസഫ് എം പി ടി എ പ്രസിഡണ്ട് മിനി ഷാജു തുടങ്ങിയവർ പ്രസംഗിച്ചു യോഗത്തിൽ ഹെഡ്മാസ്റ്റർ സുരേഷ് തോമസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആൻ ട്രീസ ജോസ് നന്ദി പറഞ്ഞു
Post a Comment