മുക്കം: സൗത്ത് ഇന്ത്യയിൽ നിന്നും BJP യെ തൂത്തെറിഞ്ഞ കന്നട വോട്ടർമാർക്ക് അഭിവാദ്യമർപ്പിച്ച് മുക്കം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ടൗണിൽ ആഹ്ലാദ പ്രകടനവും മധുരവിതരണവും നടത്തി. നൂറുകണക്കിന് പാർട്ടി പ്രവർത്തകരും അനുഭാവികളും ഒരുമിച്ച് കൂടിയാണ്
മുക്കം അങ്ങാടിയിൽ ആഹ്ലാദ പ്രകടനങ്ങൾ നടന്നത്. പരിസര പ്രദേശങ്ങളിലെ വിവിധ പാർട്ടി കേന്ദ്രങ്ങളിലും കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തുന്നുണ്ട്.
അതേസമയം കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 224 സീറ്റിൽ കേവലഭൂരിപക്ഷമായ 113 ഉം കടന്ന് 137 സീറ്റിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 64 സീറ്റിലേക്ക് താഴ്ന്നു. കിങ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെഡിഎസിനും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. 19 സീറ്റിലാണ് ജെഡിഎസ് ലീഡ് ചെയ്യുന്നത്. ജെഡിഎസ് പിന്തുണയോടെ ബാഗേപ്പള്ളിയിൽ മത്സരിച്ച സിപിഐഎമ്മിനും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. ഇവിടെയും കോൺഗ്രസ് തന്നെ വിജയിച്ചു.
Post a Comment