നെല്ലിപൊയിൽ. സുരക്ഷാ പ്രശ്നങ്ങൾ കാരണം ദുരന്ത നിവാരണ അതോറിറ്റി വിലക്കേർപ്പെടുത്തിയിരിക്കുന്ന നാരങ്ങാത്തോട് പതങ്കയം വെള്ളച്ചാട്ടത്തിൽ നൂറുകണക്കിന് ആളുകൾ ഇന്നും എത്തി.
പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്തത് ചെറിയ രീതിയിൽ പുഴയിൽ ജലനിരപ്പ് ഉയർന്നിരുന്നു.. മിക്ക ദിവസങ്ങളിലും ഉൾക്കാട്ടിൽ മഴ പെയ്യുന്നതാണ് പുഴയിൽ ജലനിരപ്പ് ഉയരാൻ കാരണം.. യാതൊരു സുരക്ഷാ മുൻകരുതലും ഇല്ലാത്ത പതങ്കയം വെള്ളച്ചാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന വിലക്ക് മറികടന്നാണ് ഇപ്പോൾ ടൂറിസ്റ്റുകൾ പുഴകിൽ ഇറങ്ങിയിരിക്കുന്നത്..
ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടണം എന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു... വെള്ളച്ചാട്ടത്തിന് സമീപം പ്രവേശനം നിരോധിച്ചിട്ടുള്ള മുന്നറിയിപ്പ് ബോർഡ് ഇന്ന് സ്ഥാപിച്ചിട്ടുണ്ട്
പ്രദേശത്ത് മഴ പെയ്യാനും, ഉൾക്കാട്ടിലെ മഴയെ തുടർന്ന് മഴ ജലനിരപ്പ് ഉയരാനും സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക
Post a Comment