May 26, 2023

കോഴിക്കോട് വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ചത് അട്ടപ്പാടിയിൽ


കോഴിക്കോട് ∙ വ്യാപാരിയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തിരൂർ സ്വദേശി സിദ്ദിഖ് (58) ആണ് കൊല്ലപ്പെട്ടത്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽവച്ചാണ് കൊലപാതകം നടത്തിയതെന്ന് സൂചനയുണ്ട്

ട്രോളി ബാഗിലാക്കി അട്ടപ്പാടിയിലെ അഗളിയിൽ ഉപേക്ഷിച്ച മൃതദേഹം പൊലീസ് കണ്ടെത്തി. സംഭവത്തിൽ സിദ്ദിഖിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ ഷിബിലി, ഫർഹാന എന്നിവരെയാണ് കസ്റ്റഡിയിലായത്
സിദ്ദിഖിനെ കാണിനില്ലെന്ന് പറഞ്ഞ് മകൻ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിദ്ദിഖിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം നഷ്ടമായതായി കണ്ടെത്തി. ചെർപ്പുളശ്ശേരി സ്വദേശിയാണ് ശിബിലി. ഇവരെ ചെന്നൈയിൽ വച്ചാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഹോട്ടലിൽവച്ച് കൊലപാതകം നടന്നതെന്ന് വ്യക്തമായത്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only