കൂടരഞ്ഞി: കെട്ടിട നികുതി, പെർമിറ്റ് ഫി വർദ്ധനവും കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ നടക്കുന്ന അഴിമതി കെടുകാര്യസ്ഥതയും കൂമ്പാറയിൽ ക്വാറി മാഫിയ പഞ്ചായത്ത് റോഡ് കൈയ്യെറി വിഷയവും ചൂണ്ടികണ്ടി യു.ഡിഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സമരം നടത്തി.
പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടന്ന ധർണ്ണ ഡി.സീസി പ്രസിഡൻ്റ് അഡ്വ കെ പ്രവീൺ കുമാർ ഉദ്ലാടനം ചെയ്യ്തു.
മുഖ്യമന്ത്രിയുടെയും കൂട്ടാളികളുടെയും ആഡംബരത്തിനും ധൂർത്തിനു വേണ്ടി ജനങ്ങളുടെമേൽ അധിക നികുതിഭാരം അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകൾ വർദ്ധിപ്പിച്ച നികുതിയും പെർമിറ്റ് ഫീസും വാങ്ങില്ലെന്നും ഇടതു പക്ഷം ഭരിക്കുന്ന പഞ്ചായത്തുകൾ ജനത്തോട് സഹാനുഭൂതി ഉണ്ടെങ്കിൽ ഇത് മാതൃക ആക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂമ്പാറ ഭാഗത്ത് കോറി മാഫിയ കൈയ്യേറിയ പുന്നക്കടവ്- ജനവിദ്യ കേന്ദ്രം -പുളിഞ്ചോട് റോഡ് ,പുളിഞ്ചോട് - കരിമ്പ് റോഡ് എന്നിവ എത്രയും പെട്ടെന്ന് ഗ്രാമപഞ്ചായത്ത് തിരികെ പിടിക്കണമെന്നും റോഡ് കൈയ്യേറിയർവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യു.ഡി എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ജോണി പ്ലാക്കാട്ട് അധ്യക്ഷനായി.
മുസ്ലിം ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം സെക്രട്ടറി വി.എ നസീർ മുഖ്യ പ്രഭാഷണം നടത്തി.
എം.ടി അഷ്റഫ്,സി കെ കാസിം,അഡ്വ സിബു തോട്ടത്തിൽ,മുഹമ്മദ് പാതി പറമ്പിൽ, എൻ.ഐ അബ്ദുൽ ജബ്ബാർ, സണ്ണി കിഴുക്കരക്കാട്ട്, ജോസഫ് ഇലഞ്ഞിക്കൽ, ജോണിവാളിപ്ലാക്കൽ, നിസാറ ബീഗം, മോളി വാതല്ലൂർ, ബോബി ഷിബു, എൽസമ്മ ജോർജ്, എന്നിവർ പ്രസംഗിച്ചു.
പോസ്റ്റ് ഓഫീസ് ജംഷനിൽ നിന്ന് നൂറ് കണക്കിന് ആളുകൾ പ്രകടനമായി
എത്തിയാണ് ഗ്രാമ പാഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തിയത്
Post a Comment