ദേശീയ സെറിബ്രൽ പാൾസി അത്‌ലറ്റിക് മീറ്റിൽ
100 മീറ്ററിൽ രണ്ടാം സ്ഥാനം ലഭിച്ച
ഷാറോണിന്
നീലേശ്വരം GHSS ന്റെ ആദരവ് നൽകി. ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൂർവ്വ വിദ്യാർത്ഥി 1991 മുതൽ 1995 ബാച്ച് സംഗമത്തിന്റെ ഉദ്ഘാടന വേളയിൽ ആയിരുന്നു ആദരവ് നൽകിയത്. മുക്കം നഗരസഭ കൗൺസിലർ എം ടി വേണുഗോപാൽ മാസ്റ്റർ ബാച്ച് സംഗമം ഉദ്ഘാടനം ചെയ്തു.
അക്ബർ കെ കെ അധ്യക്ഷതവഹിച്ചു. കൗൺസിലർ എ കല്യാണിക്കുട്ടി മുഖ്യാതിഥിയായി. ശതാബ്ദി ആഘോഷത്തിന്റെ സ്വാഗതസംഘം ചെയർമാൻ എം കെ യാസർ, പിടിഎ പ്രസിഡണ്ട് അബ്ദുസ്സലാം മുണ്ടോളി, ഹെഡ്മിസ്ട്രസ് ഉഷ ടീച്ചർ, നജിമുദ്ദീൻ എ എം, സുബ്രഹ്മണ്യൻ ഇളമന,സലാം പൈറ്റൂളി
കെ എസ് ഷാന്റി,പി പി മുഹമ്മദ് മാസ്റ്റർ, സതീഷ് പെരിങ്ങാട്ട്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സത്താർ പുറായിൽ സ്വാഗതവും സത്താർ ഓമശ്ശേരി നന്ദിയും പറഞ്ഞു.
Post a Comment