കോഴിക്കോട്: കോഴിക്കോട് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. പാന്റിന്റെ പോക്കറ്റില്‍ ഇട്ടിരുന്നപ്പോഴാണ് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചത്
അപകടത്തില്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ ലോക്കോ പൈലറ്റിന്റെ ഓഫിസിലെ കരാര്‍ ജീവനക്കാരനായ ഹാരിസ് റഹ്മാനാണ് പരിക്കേറ്റത്. രാവിലെ ഓഫീസില്‍ എത്തിയപ്പോഴാണ് അപകടം നടന്നത്. സംഭവത്തില്‍ ഇയാളുടെ വസ്ത്രവും പഴ്‌സും കത്തിയിട്ടുണ്ട്. സാരമായി പൊള്ളലേറ്റ യുവാവിനെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Post a Comment