May 9, 2023

പൂർവ്വ വിദ്യാർത്ഥി ബാച്ച് സംഗമങ്ങൾക്ക് സമാപനം


മുക്കം: നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച ബാച്ച് സംഗമങ്ങൾക്ക് സമാപനം കുറിച്ചു. 

മെയ് രണ്ടിന് ആരംഭിച്ച വിവിധ പൂർവവിദ്യാർഥി ബാച്ച് സംഗമങ്ങൾക്കാണ് സമാപനം കുറിച്ചത്. വിവിധ ബാച്ച് സംഗമങ്ങളിലായി രണ്ടായിരത്തോളം പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു. 

ഇന്ന് നടന്ന സമാപന പൂർവ വിദ്യാർത്ഥി ബാച്ച് സംഗമം മുക്കം നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മജീദ് ബാബു ഉദ്ഘാടനം നിർവഹിച്ചു. 

റാഷിദ് അധ്യക്ഷത വഹിച്ചു. സോഷ്യൽ മീഡിയ ക്യാമ്പയിൻ പ്രചരണത്തിന്റെ ഉദ്ഘാടനം വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റുബീന മുസ്തഫ നിർവഹിച്ചു. 

നഗരസഭ കൗൺസിലർമാരായ അബ്ദുൽ ഗഫൂർ മാസ്റ്റർ വിശ്വനാഥൻ നികുഞ്ചം എന്നിവർ മുഖ്യാതിഥികളായി. സ്വാഗതസംഘം കമ്മിറ്റി ചെയർമാൻ എം കെ യാസർ പദ്ധതികൾ വിശദീകരിച്ചു. പ്രിൻസിപ്പൽ ഹസീല എംകെ,അബ്ദുസ്സലാം മുണ്ടോളി, ജയപ്രകാശൻ മാസ്റ്റർ, ഇളമന സുബ്രഹ്മണ്യൻ, സുബഹാൻ ബാബു റഷീദ് മാസ്റ്റർ ശാന്റി ടീച്ചർ സതീഷ് പെരിങ്ങാട്ട് തുടങ്ങിയവർ സന്നിദ്ധരായി.

 പൂർവ്വ വിദ്യാർത്ഥികളായ ബാസിൽ പിസി സ്വാഗതവും അക്ഷയ് വേലായുധൻ നന്ദിയും പറഞ്ഞു. നാളെ രക്ഷാകർതൃ സംഗമവും ബുധനാഴ്ച പൂർവ്വ അധ്യാപക സംഗമവും നടക്കും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only