തിരുവല്ല: കവിയൂർ പഴംപള്ളിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിനെ കണ്ടെത്തി. കവിയൂർ തയ്യിൽ ജോർജുകുട്ടി എന്നയാളുടെ ആൾതാമസമില്ലാത്ത പുരയിടത്തിലാണ് ഒരു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ ആറോടെയായിരുന്നു സംഭവം. പുരയിടത്തിൽനിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ട സമീപവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ സീനിയർ സി.പി.ഒമാരായ ജോജോ ജോസഫ്, എൻ. സുനിൽ, സജിത്ത് ലാൽ എന്നിവർ ചേർന്ന് കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Post a Comment