മുക്കം മുനിസിപ്പാലിറ്റി സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള തോട്ടത്തിൻ കടവ് , നീലേശ്വരം ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി നിർവഹിച്ചു.
തോട്ടത്തിൻ കടവ് , നീലേശ്വരം ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടന്ന ചടങ്ങ് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് ചെയർ പേഴ്സൺ ശ്രീമതി പ്രജിത അധ്യക്ഷത വഹിച്ചു. സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ആലിക്കുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു. മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ പി.ടി ബാബു, വൈസ് ചെയർമാൻ അഡ്വ: ചാന്ദിനി, ഇ സത്യനാരായണൻ. ഡിവിഷൻ കൗൺസിലർമാരായ നൗഫൽ , അനിത, വേണു കല്ലുരുട്ടി ,വിശ്വൻ നികുഞ്ജം വിവിധ ഡിവിഷൻ കൗൺസിലർ മാർ എന്നിവർ സംസാരിച്ചു. ആരോഗ്യ പ്രവർത്തകർ , ആശാ വർക്കേഴ്സ്, സമീപ പ്രദേശങ്ങളിലെ ആളുകൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഉദ്ഘാടന പരിപാടിയുടെ ഭാഗമായി വിവസ്ക്രീനിംഗ് , NCD ക്യാമ്പുകളും ആരോഗ്യ ബോധവൽക്കരണ ക്ലാസുകളും നടത്തി
Post a Comment