മുക്കം: കേരളത്തിൽ ആദ്യമായി മുക്കം ബസ്റ്റാൻ്റിൽ ബസ് സമയ വിവര ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ചു. മുക്കം നഗരസഭയുടെ നേതൃത്വത്തിൽ ബസ് ട്രാൻസിറ്റ് ഇൻഫോ സൊല്യൂഷൻസിൻ്റെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മുക്കം ബസ്റ്റാൻ്റിലൂടെ കടന്നുപോകുന്ന ബസുകൾ എപ്പോൾ എത്തുമെന്നും പുറപ്പെടുമെന്നും ഇതുവഴി യാത്രക്കാർക്ക് മനസിലാക്കാൻ സാധിക്കും. മൊബൈൽ ആപ്ലിക്കേഷൻ വഴി കേരളത്തിലെ ഏത് ബസ്റ്റോപ്പുകളിലേയും ബസ് സമയം അറിയാനും സംവിധാനമുണ്ട്. ബസ് റൂട്ട്, ട്രിപ്പ് സ്റ്റാറ്റസ്, ബസ് റിമൈൻഡർ, ട്രിപ്പ് പ്ലാനർ എന്നിവയും ആപ്പിൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ബസുകളുടെ തത്സമയ സമയ വിവരങ്ങൾ ഉടൻ ലഭ്യമാകും. മുക്കം ബസ്റ്റാൻഡിൽ നടന്ന ചടങ്ങ് നഗരസഭ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർപേഴ്സൺ അഡ്വ. ചാന്ദിനി അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷൻമാരായ ഇ. സത്യനാരായണൻ, പ്രജിത പ്രദീപ്, വി. അബ്ദുൽ മജീദ്, കൗൺസിലർമാരായ എം. മധു, എ. അബ്ദുൽ ഗഫൂർ, അശ്വതി സനൂജ്, എം.വി രജനി, പി. ജോഷില, വസന്തകുമാരി, റംല ഗഫൂർ, പി. ബിന്ദു, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻ്റ് പി. അലി അക്ബർ, ജനറൽ സെക്രട്ടറി അനീസ് ഇന്റിമേറ്റ്, വൈസ് പ്രസിഡൻ്റ് എം.ടി അസ്ലം, മുക്കം പ്രസ് ക്ലബ് അംഗങ്ങളായ മുക്കം ബാലകൃഷ്ണൻ, മുഹമ്മദ് കക്കാട്, റെഫീഖ് വവാച്ചി, വഹാബ് കളരിക്കൽ, സി. ഫസൽ ബാബു, ബസ് ട്രാൻസിറ്റ് ഇൻഫോ സൊല്യൂഷൻസ് പി.ആർ.ഒ ആഷിഖ് അലി ഇബ്രാഹിം, ബൈജു, എൻ.എം ഹാഷിർ, മൂസക്കുട്ടി നെല്ലിക്കാപറമ്പ് പങ്കെടുത്തു.
Post a Comment