May 20, 2023

പിന്‍വലിച്ച;2000 രൂപ നോട്ടുകള്‍ എങ്ങനെ മാറാം


വിശദമായി അറിയാം


ആ‍ര്‍ബിഐ രണ്ടായിരത്തിന്റെ നോട്ടുകള്‍ വിനിമയത്തില്‍ നിന്ന് പിന്‍വലിച്ചതോടെ ഇവ എങ്ങനെ മാറ്റിയെടുക്കാം എന്ന് പലരും ആശങ്ക പ്രകടിപ്പിച്ചു തുടങ്ങി. മുമ്പ് നോട്ട് നിരോധനത്തിന്റെ ദുരന്തഫലം ഓർത്താണ് ജനങ്ങൾ ആശങ്കപ്പെടുന്നത്.


എന്നാല്‍ ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനായി വിശദീകരണവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സ‍ര്‍ക്കാ‍ര്‍. നോട്ട് പിന്‍വലിക്കുന്നതുമായി ബന്ധപ്പെ എല്ലാ കാര്യങ്ങളും അറിയാം...

എന്തുകൊണ്ടാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത്?

1934 ലെ ആര്‍ബിഐ നിയമം സെക്ഷന്‍ 24(1) പ്രകാരം 2016 നവംബറിലാണ് 2000 രൂപ നോട്ടുകള്‍ അവതരിപ്പിച്ചത്. അക്കാലത്തു പ്രചാരത്തിലുണ്ടായിരുന്ന എല്ലാ ₹500, ₹1000 നോട്ടുകളുടെയും നിയമപരമായ സാധുത പിന്‍വലിച്ചതിനുശേഷം സമ്പദ്‌വ്യവസ്ഥയുടെ കറന്‍സി ആവശ്യകത വേഗത്തില്‍ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചത്. ആ ലക്ഷ്യം നിറവേറ്റുകയും മതിയായ അളവില്‍ മറ്റ് മൂല്യങ്ങളുള്ള നോട്ടുകള്‍ ലഭ്യമാകുകയും ചെയ്തതോടെ 2018-19- ല്‍ 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിവച്ചു.

2000 രൂപ നോട്ടുകളില്‍ ഭൂരിഭാഗവും 2017 മാര്‍ച്ചിനു മുമ്പു പുറത്തിറക്കിയതാണ്. അവ കണക്കാക്കപ്പെട്ട 4-5 വര്‍ഷം എന്ന കാലപരിധിയുടെ അവസാനത്തിലാണ്. ഈ വിഭാഗത്തിലുള്ള നോട്ടുകള്‍ ഇടപാടുകള്‍ക്ക് സാധാരണയായി ഉപയോഗിക്കുന്നില്ലെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകളുടെ ശേഖരം പൊതുജനങ്ങളുടെ കറന്‍സി ആവശ്യകത നിറവേറ്റാന്‍ പര്യാപ്തമാണ്. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കണക്കിലെടുത്ത്, റിസര്‍വ് ബാങ്കിന്റെ "ക്ലീന്‍ നോട്ട് നയം" അനുസരിച്ച്‌, പ്രചാരത്തില്‍ നിന്ന് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചു.

2000 രൂപ നോട്ടുകള്‍ തുടര്‍ന്നും ഉപയോഗിക്കാനാകുമോ?

തീര്‍ച്ചയായും. 2000 രൂപ നോട്ട് തുടര്‍ന്നും ഉപയോഗിക്കാനാകും.

സാധാരണ ഇടപാടുകള്‍ക്ക് ₹2000 നോട്ടുകള്‍ ഉപയോഗിക്കാനാകുമോ?

തീര്‍ച്ചയായും. പൊതുജനങ്ങള്‍ക്ക് അവരുടെ ഇടപാടുകള്‍ക്കായി 2000 രൂപയുടെ നോട്ടുകള്‍ തുടര്‍ന്നും ഉപയോഗിക്കാനും പണമായി സ്വീകരിക്കാനും കഴിയും. എന്നിരുന്നാലും, 2023 സെപ്റ്റംബര്‍ 30 -നോ അതിനുമുമ്ബോ ഈ നോട്ടുകള്‍ നിക്ഷേപിക്കാനും/കൈമാറ്റം ചെയ്യാനും താല്‍പ്പര്യപ്പെടുന്നു.

പൊതുജനങ്ങള്‍ കൈവശം വച്ചിരിക്കുന്ന 2000 രൂപ നോട്ടുകള്‍ എന്തുചെയ്യണം?

പൊതുജനങ്ങള്‍ക്ക് തങ്ങളുടെ പക്കലുള്ള 2000 രൂപയുടെ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും/അല്ലെങ്കില്‍ മാറ്റുന്നതിനും വേണ്ടി ബാങ്ക് ശാഖകളെ സമീപിക്കാം. അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിനും 2000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനുമുള്ള സൗകര്യം 2023 സെപ്റ്റംബര്‍ 30 വരെ എല്ലാ ബാങ്കുകളിലും ലഭ്യമാകും. 2023 സെപ്റ്റംബര്‍ 30 വരെ ഇഷ്യൂ ഡിപ്പാര്‍ട്ട്‌മെന്റുകളുള്ള ആര്‍ബിഐയുടെ 19 റീജണല്‍ ഓഫീസുകളിലും (ആര്‍ഒ)1 നോട്ടുകള്‍ മാറാനുള്ള സൗകര്യം ലഭ്യമാണ്.

2000 രൂപ നോട്ടുകള്‍ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതിന് പരിധിയുണ്ടോ?

നിലവിലുള്ള 'നിങ്ങളുടെ ഉപഭോക്താവിനെ അറിയാം' (കെ‌വൈ‌സി) മാനദണ്ഡങ്ങളും ബാധകമായ മറ്റ് നിയമപരമായ/നിര്‍വഹണ ആവശ്യകതകളും പാലിക്കുന്നതിന് വിധേയമായി നിയന്ത്രണങ്ങളില്ലാതെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാവുന്നതാണ്.

കൈമാറ്റം ചെയ്യാവുന്ന 2000 രൂപ നോട്ടുകളുടെ ആകെത്തുകയ്ക്ക് പരിധിയുണ്ടോ?

പൊതുജനങ്ങള്‍ക്ക് ഒരുസമയം 20,000 രൂപവരെ 2000 രൂപ നോട്ടുകള്‍ കൈമാറ്റം ചെയ്യാം.

ബിസിനസ് കറസ്‌പോണ്ടന്റുമാര്‍ (ബിസി) വഴി ₹2000 നോട്ടുകള്‍ കൈമാറാന്‍ കഴിയുമോ?

തീര്‍ച്ചയായും. ഒരു അക്കൗണ്ട് ഉടമയ്ക്ക് പ്രതിദിനം ₹4000 എന്ന പരിധി വരെ ബിസികള്‍ മുഖേന ₹2000 നോട്ടുകള്‍ മാറ്റാവുന്നതാണ്.

ഏത് തീയതി മുതല്‍നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യം ലഭ്യമാകും?

തയ്യാറെടുപ്പ് ക്രമീകരണങ്ങള്‍ നടത്താന്‍ ബാങ്കുകള്‍ക്ക് സമയം നല്‍കുന്നതിനുവേണ്ടി, കൈമാറ്റം ചെയ്യുന്നതിനായി 2023 മെയ് 23 മുതല്‍ ആര്‍ബിഐയുടെ ബാങ്ക് ശാഖകളെയോ ആര്‍ഒകളെയോ സമീപിക്കാന്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിക്കുന്നു.
ബാങ്കിന്റെ ശാഖകളില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ മാറ്റാന്‍ ബാങ്കിന്റെ ഉപഭോക്താവ് ആയിരിക്കേണ്ടത് ആവശ്യമാണോ?

അല്ല. അക്കൗണ്ട് ഇല്ലാത്ത ഒരാള്‍ക്ക് ഏത് ബാങ്ക് ശാഖയിലും ഒരേ സമയം ₹20,000 എന്ന പരിധി വരെ ₹2000 നോട്ടുകള്‍ മാറ്റാം.

വ്യവസായത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഒരാള്‍ക്ക് ₹20,000-ല്‍ കൂടുതല്‍ പണം ആവശ്യമുണ്ടെങ്കില്‍ എന്തുചെയ്യണം?


നിയന്ത്രണങ്ങളില്ലാതെ അക്കൗണ്ടുകളില്‍ നിക്ഷേപം നടത്താം. 2000 രൂപ നോട്ടുകള്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനും അതിനുശേഷം ഈ നിക്ഷേപങ്ങളില്‍ നിന്ന് പണം പിന്‍വലിക്കാനും കഴിയും.

ഒരാള്‍ക്ക് 2000 രൂപയുടെ ബാങ്ക് നോട്ട് ഉടനടി നിക്ഷേപിക്കാനോ മാറ്റാനോ കഴിയുന്നില്ലെങ്കില്‍ എന്ത് സംഭവിക്കും?

മുഴുവന്‍ പ്രക്രിയയും സുഗമവും പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദവുമാക്കുന്നതിന്, 2000 രൂപയുടെ ബാങ്ക് നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും/കൈമാറ്റം ചെയ്യുന്നതിനും നാലുമാസത്തിലധികം സമയം നല്‍കിയിട്ടുണ്ട്. അതിനാല്‍, പൊതുജനങ്ങള്‍, അനുവദിച്ച സമയത്തിനുള്ളില്‍ അവരുടെ സൗകര്യത്തിനനുസരിച്ച്‌ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് താല്‍പ്പര്യപ്പെടുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only