കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റും, മൂന്നാം വാർഡ് മെമ്പർ കൂടിയായ ശിഹാബ് മാട്ടുമുറി രാജിവെച്ചു. നേരെത്തെ ഉള്ള ഫോർമുലയുടെ ഭാഗമായി രണ്ടര വർഷം മുസ്ലിം ലീഗിനും രണ്ടര വർഷം കോൺഗ്രസിനുമായിരുന്നു. ഇതിന്റെ ഭാഗമായാണ് രാജിവെച്ചത്.
നിലവിൽ പഞ്ചായത്ത് പ്രസിഡന്റായ ഒന്നാം വാർഡ് മെമ്പർ ഷംലൂലത്ത് ന്റെയും ശിഹാബ് മാട്ടുമുറിയുടെയും കാലാവധി ഈ മാസം പൂർത്തിയാകാൻ ഇരിക്കെയാണ് ശിഹാബ് മാട്ടുമുറി രാജിവെച്ചത്.
ഇനി വരുന്ന രണ്ടര വർഷം പ്രസിഡന്റ് പദവി കോൺഗ്രസും വൈസ് പ്രസിഡന്റ് പദവി മുസ്ലിം ലീഗിനും ആയിരിക്കും. പ്രസിഡന്റ് പദവി വനിതാ സംവരണം ആയെന്ന് ഇരിക്കെ ദിവ്യ ഷിബുവിനാണ് കൂടുതൽ സാധ്യത.അതോടപ്പം വൈസ് പ്രസിഡന്റ് പദവിക്ക് പതിനാറാം വാർഡ് മെമ്പർ ഫസൽ കൊടിയത്തൂരിനാണ് കൂടുതൽ സാധ്യത കല്പ്പിക്കുന്നത്
Post a Comment