താമരശ്ശേരി:പ്രവാസി പരപ്പൻ പൊയിൽ ഷാഫിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുവാവ് പോലിസിൽ കീഴടങ്ങി. വെങ്കണക്കൽ മുഹമ്മദ് ഷിബിൽ ആണ് താമരശ്ശേരി പൊലീസിന് മുന്നിൽ കീഴടങ്ങിയത്. ഷാഫിയെ കുറിച്ച് .......ക്വട്ടേഷൻ സംഘങ്ങൾക്ക് വിവരം നൽകിയത് ഷിബിൽ ആയിരുന്നു. സംഭവത്തിന് ശേഷം ഷിബിൽ ഒളിവിൽ പോയിരുന്നു.
ഏപ്രിൽ ഏഴാം തീയതിയാണ് ഷാഫിയെ തട്ടിക്കൊണ്ടുപോയത്. ഷാഫിയെയും ഭാര്യയെയും മുഖംമൂടി ധരിച്ചെത്തിയ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഷാഫിയുടെ ഭാര്യയെ വഴിയിൽ ഉപേക്ഷിച്ചു.ദിവസങ്ങൾക്ക് ശേഷം തട്ടിക്കൊണ്ടു പോയവർ മൈസൂരിൽ ഷാഫിയെ വിട്ടയക്കുകയായിരുന്നു.
Post a Comment