May 4, 2023

ഞങ്ങൾക്ക് കളിക്കാൻ പന്ത് വേണം”എംഎൽഎ ലിന്റോ ജോസഫിന് കുട്ടികളുടെ കത്ത്


തിരുവമ്പാടി :
പാമ്പിഴഞ്ഞപാറ പെരുമാലിപ്പടിയിലെ മിടുക്കരായ കുറച്ച് കുട്ടികൾ ലിൻ്റോ ജോസഫ് എംഎൽഎ ക്ക് ഒരു കത്ത് അയക്കുന്നു.
"ഞങ്ങൾക്ക് കളിക്കാൻ പന്ത് വേണം" എന്നതാണ് അവരുടെ ആവശ്യം.
ഓഫീസിൽ കത്ത് ലഭിച്ച ഉടൻ കുട്ടികളോട് പ്രത്യേക വാത്സല്യമുള്ള എംഎൽഎ അവരുടെ ആഗ്രഹം നിറവേറ്റി. ഇന്നലെ സിപിഐഎം തിരുവമ്പാടി ഈസ്റ്റ് ലോക്കൽ സെക്രട്ടറി സജി ഫിലിപ്പ് കുട്ടികൾക്ക് പന്ത് കൈമാറി. എംഎൽഎ കുട്ടികളെ വിളിച്ച് ആശംസയും അറിയിച്ചു.ലോക്കൽ കമ്മിറ്റി അംഗങ്ങളായ റോയ് , അപ്പു കോട്ടയിൽ, ഷിബു പെരുമാലിപ്പടി, അജയ് ഫ്രാൻസി തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only