May 7, 2023

കക്കാട് തീപിടുത്തം: തീ പൂർണമായും അണച്ചു, ലക്ഷങ്ങളുടെ നാശനഷ്ടം


മലപ്പുറം >തിരൂരങ്ങാടി : കക്കാട്ട് ദേശീയ പാത കോട്ടക്കൽ റോഡിൽ ISA ടർഫിന് സമീപം മാബ്സ് ഓട്ടോ പർട്സ് കടയിൽ തീപിടുത്തം, 6 യൂണിറ്റ് ഫയർ ഫോഴ്സും കൂരിയാട് വാട്ടർ സർവീസും നാട്ടുകാരും പോലീസും ചേർന്ന് തീ പൂർണമായും അണച്ചു. അപകട കാരണം വ്യക്തമല്ല, ആളപായമില്ല, ലക്ഷങ്ങളുടെ നാശനഷ്ടം വിലയിരുത്തി. ഓട്ടോ പാർട്സ് സാമഗ്രികളുടെ വലിയ ഷോപാണിത്. ഇന്ന് പുലർച്ചെയാണ് തീപിടുത്തം ഉണ്ടായത്. മലപ്പുറം, മീഞ്ചന്ത, തിരൂർ, താനൂർ എന്നിവിടങ്ങളിൽ നിന്നും 6 ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തിയിരുന്നു.


ഒരേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ പാർട്സ് വിൽക്കുന്ന മാപ്സ് ഓട്ടോ പാർട്സ്, തൊട്ടടുത്തുള്ള വാഹന പെയിൻറിംഗ് കടയായ കളർ ഫാക്ടറി, വാഹനങ്ങളിലെ മ്യൂസിക് സിസ്റ്റം ഉപയോഗിക്കുന്ന കാർവിൻ ഓട്ടോമോട്ടീവ് സ്, ടയർ അലൈൻമെന്റ് കടയായ ഹൈടെക്ക് വീൽസ്, എന്നീ നാല് കടകൾക്കാണ് തീ പിടിച്ചത്. 2 നില കെട്ടിടം പൂർണമായും കത്തിനശിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only