മുക്കം : കിണറിൽ ഇറങ്ങി കയറാനാവാതെ കുടുങ്ങിയ ആളെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. മണാശ്ശേരി മുതുകുറ്റിയിൽ അരിപ്പറ്റ അജിതൻ ആണ് വീട്ടുമുറ്റത്തെ 60 അടിയോളം ആഴമുള്ള കിണർ വൃത്തിയാക്കാൻ ഇറങ്ങി തിരികെ കയറാനാവാതെ കുടുങ്ങിയത്. ഇന്നലെ അഞ്ചു മണിയോടെയാണ് സംഭവം. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ മുക്കത്തുനിന്നെത്തിയ അഗ്നി രക്ഷാസേന കിണറിൽ കുടുങ്ങിയ ആളെ റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് സുരക്ഷിതമായി പുറത്ത് എത്തിക്കുകയായിരുന്നു
Post a Comment