മുക്കം.കാരശ്ശേരി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളി സ്നേഹ സംഗമം സംഘടിപ്പിച്ചു.
തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ കഴിഞ്ഞ വർഷം വാർഡിൽ നടത്തിയ വികസന പദ്ധതികൾ അവലോകനം നടത്തുകയും തുടർ വർഷങ്ങളിൽ നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തുകയും ചെയ്തു. വാർഡ് മെമ്പർ ജംഷിദ് ഒളകര ഉദ്ഘാടനം ചെയ്തു, എം പി സുജാത,പുഷ്പാവതി താളിപ്പറമ്പിൽ, അലീമ പാതാരി, ബിന്ദു കൃഷ്ണൻ താളി പ്പറമ്പിൽ, സി. ഹുസ്സൈൻ, മൂസ്സ കാക്കെങ്ങൽ, ഹാത്തിക്ക ചാലിൽ, ശാന്തകുമാരി അമ്പലക്കണ്ടി തുടങ്ങിയവർ സജീവമായി ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു തൂടർന്ന് സായി ദുരന്ത നിവാരണ പരിശീലന കേന്ദ്രം കേരള അംഗം സിനീഷ് സായിയുടെ നേതൃത്വത്തിൽ ദുരന്ത നിവാരണ പരിശീലനവും ബോധ വൽക്കരണ ക്ലാസ്സും നടത്തി. ഗ്യാസ് ലീക്കേജുമായി ബന്ധപ്പെട്ട് വരുന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ട രീതിയും അപകടങ്ങൾ സംഭവിക്കുമ്പോൾ നൽകേണ്ട പ്രഥമ ശുശ്രൂഷകളെപറ്റിയും വിശദമായി പ്രതിപാദിച്ച ക്ലാസ്സ് എല്ലാവർക്കും ഉപകാരപ്രദമായി. തുടർന്ന് സ്നേഹ വിരുന്നും സംഘടിപ്പിച്ചു.
Post a Comment