മുക്കം :കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌നെ അപമാനിച്ച ഇടതു മെമ്പർമാർക്കെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധിച്ചു ഈ മാസം 9 ന് നടക്കുന്ന പോലീസ് സ്റ്റേഷൻ മാർച്ചിന്റെ പ്രചരണാർത്ഥം യു. ഡി. എഫ് -വെൽഫയർ പാർട്ടി വിശദീകരണ ജാഥ സംഘടിപ്പിച്ചു. ജാഥ തേക്കുംകുറ്റി യിൽ മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി പി. ജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.വിവിധ സ്ഥലങ്ങളിലെ പര്യടനത്തിന് ശേഷം മുരിങ്ങം പുറായിൽ സമാപിച്ചു. സമാപന പരിപാടി മുക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം. ടി അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.വെൽഫയർ പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ശംസുദ്ധീൻ ചെറുവാടി മുഖ്യ പ്രഭാഷണം നടത്തി.
യു. ഡി. എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ കെ. കോയ, യു. ഡി. എഫ് കൺവീനർ സമാൻ ചാലൂളി,വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് പി. കെ ശംസുദ്ധീൻ, കേരള കോൺഗ്രസ് ജെ കാരശ്ശേരി മണ്ഡലം പ്രസിഡന്റ് ജോസ് പാലിയത്ത്, സലാം തേക്കും കുറ്റി,സി. വി. ഗഫൂർ, എം. ടി. സെയ്ദ് ഫസൽ, ഇ. പി ഉണ്ണികൃഷ്ണൻ, ഇ. പി ബാബു, മുഹമ്മദ് ദിഷാൽ, സാദിഖ് കുറ്റിപറമ്പ്,റിൻസി ജോൺസൺ, റീന പ്രകാശ് എന്നിവർ സംസാരിച്ചു.
Post a Comment